ആക്ഷൻ… കട്ട്!! ഡയറക്ടർ മോഹൻലാൽ!! ബറോസ് ഷൂട്ടിംഗ് വീഡിയോ വൈറൽ

0
495

മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ തുടങ്ങിയിരുന്നു.കൊച്ചിയിലാണ് ഇപ്പോൾ ഷൂട്ട്‌ നടക്കുന്നത്.പൂർണമായും 3 ഡി യിലാണ് ചിത്രം ഒരുങ്ങുന്നത്.പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജിജോ പുനൂസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സന്തോഷ്‌ ശിവൻ ആണ് ചിത്രത്തിന്റെ ചായഗ്രഹണം നിർവഹിക്കുന്നത്.ആശിർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വിഡിയോയും പുറത്തു വീട്ടിരിക്കുകയാണ് ഇപ്പോൾ. മോഹൻലാൽ ആക്ഷൻ പറയുന്നതും കട്ട് പറയുന്നതുമൊക്കെ വിഡിയോയിൽ കാണാം.

ഏറെ ആസ്വദിച്ചാണ് സംവിധായകന്റെ റോൾ അദ്ദേഹം ചെയ്യുന്നത് എന്ന് വിഡിയോയിൽ നിന്നും മനസിലാക്കാം.പ്രിത്വിരാജ് സുകുമാരനും ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.