ആക്ഷൻ ഹീറോ ബിജു ഫെയിം അഭിജയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

0
2482

ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ നായികയാണ് അഭിജ ശിവകല. ഒരു ഗ്രാഫിക് ഡിസൈനർ ആയിരുന്ന അഭിജ ഫൈൻ ആർട്സ് കോളേജിലെ പഠനത്തിനു ശേഷമാണു അഭിനയ ലോകത്തേക്ക് എത്തുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെ ആയിരിന്നു അഭിജ സിനിമ ലോകത്തേക്ക് എത്തുന്നത്. 2013 ലായിരുന്നു അത്. നാടകങ്ങളുടെ ലോകത്തു നിന്നുമാണ് അഭിജ സിനിമയിലെത്തുന്നത്

എട്ടു വർഷത്തോളം ഗ്രാഫിക്സ് ഡിസൈനർ ആയി അഭിജ ജോലി ചെയ്തിരുന്നു. ഞാൻ സ്റ്റീവ് ലോപസിലെ വേഷമാണ് അഭിജയെ ശ്രദ്ധേയയാക്കുന്നത്. തൊടുപുഴയാണ് അഭിജയുടെ വീട്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. നിരവധി ഫെസ്റ്റുവലുകളുടെ ഭാഗമായിരുന്ന ചിത്രമാണത്

സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് അഭിജ. തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ അഭിജ പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ നടി അനശ്വര രാജന് നേരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ അതിനെതിരെ പ്രതിഷേധിച്ചു ആദ്യം എത്തിയ ഒരാളാണ് അഭിജ. ഇപ്പോൾ അഭിജയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്

View this post on Instagram

A post shared by Abhija Sivakala (@abhija.official)