അതിനു ഈ ഫോട്ടോയിൽ കാലുകൾ ഇല്ലല്ലോ, അഭിജയുടെ ഫോട്ടോക്ക് താഴെ സദാചാരവാദികളുടെ ആക്രമണംനടി അനശ്വര രാജന് എതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചു ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. കാലുകൾ കാണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഫോട്ടോ അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തതോടെ ആണ് സദാചാരവാദികൾക്ക് ഹാലിളകിയത്. താരത്തിന് നേരെ കമന്റുകളിലൂടെ വ്യക്തിഹത്യ നടത്തിയതിൽ പ്രതിഷേധവുമായി സഹതാരങ്ങൾ രംഗത്ത് എത്തിയത് വ്യത്യസ്തമായ ഒരു ക്യാമ്പയിനുമായി ആയി ആണ്. Wehavelegs എന്ന ക്യാമ്പയിനിലൂടെ കാലുകൾ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഫോട്ടോ ധരിച്ചാണ് താരങ്ങൾ പ്രതിഷേധിച്ചത്.

നടിമാരായ റീമ കല്ലിങ്ങൽ, അനാർക്കലി മരക്കാർ, സാധിക വേണുഗോപാൽ, അന്ന ബെൻ, അഭിജ തുടങ്ങിയവരാണ് കാലുകൾ കാണിക്കുന്ന തരത്തിലെ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. ഞങ്ങൾക്ക് കാലുകൾ മാത്രമല്ല തലച്ചോറുമുണ്ട് എന്ന ക്യാപ്ഷ്യനോടെ ആണ് നടി അഭിജ ചിത്രം പോസ്റ്റ്‌ ചെയ്തത്. എന്നാൽ അഭിജയുടെ ചിത്രത്തിന് താഴെയും സദാചാരവാദികൾ വ്യക്തിഹത്യ നടത്തുന്ന തരത്തിലെ കമെന്റുകളുമായി എത്തിയിരിക്കുകയാണ്. അഭിജയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ ഭൂരിഭാഗവും വ്യക്തിഹത്യയും ബോഡീ ഷൈമിങ്ങുമാണ്.

പബ്ലിസിറ്റി ഷോ എന്നും, അതിനു ഈ ഫോട്ടോയിൽ കാലുകൾ ഇല്ലാലോ എന്നൊക്കെയാണ് കമന്റുകളിൽ ചിലത്. ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് അഭിജ. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പഠനശേഷം ഗ്രാഫിക് ഡിസൈനര്‍, ആനിമേറ്റര്‍ ഒക്കെയായി പ്രവർത്തിച്ചു വരുന്നതിനിടെ ആണ് അഭിജ സിനിമ ലോകത്തെത്തുന്നത്. നാടകങ്ങളിലും സജീവമാണ് അഭിജ. 2013ല്‍ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയിലൂടെ ആണ് അഭിനയ ലോകത്തെത്തുന്നത്

Comments are closed.