ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ മുന്നേറുന്നു !! സഹായം നൽകിയത് വിദേശകാര്യ മന്ത്രാലയംആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ മുന്നേറുകയാണ്. കോവിഡ് 19 രോഗബാധയെ തുടർന്ന് ജോർദാനിൽ ഒരു കംപ്ലീറ്റ് ലോക്ക് ഡൌൺ ആണ് ഇപ്പോൾ ഉള്ളത്. വളരെ സ്ട്രിക്ട് ആയി ആണ് ഭരണകൂടം ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രിത്വിയും സംഘവും ഷൂട്ടിംഗ് തുടരുകയാണെന്നാണ് റിപോർട്ടുകൾ. 58 പേർ അടങ്ങുന്ന സംഘമാണ് ഷൂട്ടിങ്ങിനായി ജോർദാനിൽ എത്തിയത്.

ജോർദാനിൽ അടിയന്തരാവസ്ഥക്ക് സമമായ കർഫ്യു ഏർപെടുത്തിയപ്പോൾ ആട് ജീവിതത്തിന്റെ ക്രൂ ആകെ പെട്ടു പോയിരിന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയ ഇവർ പ്രത്യേക അനുമതികളോടെ ഷൂട്ടിംഗ് തുടരുകയാണെന്നാണ് റിപോർട്ടുകൾ. ഇന്നലെ പ്രിത്വിയുടെ ഭാര്യ സുപ്രിയ പ്രിത്വിയും ടീമും സുരക്ഷിതരാണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ഏപ്രിൽ 10 വരെ ജോർദാനിൽ ഷൂട്ടിംഗ് നടത്താനുള്ള അനുമതി അണിയറക്കാർ വാങ്ങി എന്നാണ് അറിയുന്നത്. അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും അവർ ചെയ്തു കഴിഞ്ഞു. അത്രയും നാളത്തേക്ക് വേണ്ട ഭക്ഷണം അവർ കരുതിയിട്ടുണ്ട്. നേരത്തെ ആട് ജീവിതത്തിൽ അഭിനയിക്കാനിരുന്ന ഒമാനി താരം ക്വാറൻറ്റൈന് വിധേയനായിരുന്നു. അദ്ദേഹം യാത്ര ചെയ്ത വിമാനത്തിൽ കൊറോണ ബാധിതർ ഉണ്ടായിരുന്നതായിരുന്നു കാരണം.

Comments are closed.