96 ലെ ജാനു ആകേണ്ടിയിരുന്നത് ഞാൻ !! തുറന്നു പറഞ്ഞു മഞ്ജു…..പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ സിനിമയാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം നിരൂപക പ്രശംസയും പ്രദർശന വിജയവും നേടിയൊന്നാണ്. പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ഒരു വിജയമായിരുന്നു. ജാനു എന്ന ചിത്രത്തിലെ കഥാപാത്രമായി തൃഷ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ യഥാർഥത്തിൽ ആ വേഷത്തിൽ അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യരാണ്. ഒരു അഭിമുഖത്തിലാണ് മഞ്ജു ഈ കാര്യം തുറന്നു പറഞ്ഞത്..

ദുബായിൽ ഒരു പ്രോഗ്രാമിനു പോകാൻ എത്തിയപ്പോഴാണ് ഈ കാര്യം അറിഞ്ഞതെന്ന് മഞ്ജു പറയുന്നു. ““പരിപാടി കഴിഞ്ഞു ഞാൻ പോകുമ്പോൾ വിജയ് സേതുപതി പുറകെ ഓടി വന്നു. 96ന്റെ സംവിധായകൻ പ്രേം കാണണം എന്നു പറഞ്ഞതായി അറിയിച്ചു. ‘ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടു വരാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ എങ്ങനെ കോൺടാക്ട് ചെയ്യും എന്ന് അറിയില്ലായിരുന്നു’ എന്ന് പ്രേം പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഷോക്ക് ആയി. ഞാനിത് അറിഞ്ഞിട്ടേ ഇല്ല, ഒരു തവണ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഓടിവരില്ലായിരുന്നോ എന്നു പറഞ്ഞു.

എന്നാൽ അദ്ദേഹം എന്നോട് സംസാരിക്കാനായി ആരെയോ ബന്ധപ്പെട്ടു. പക്ഷെ, വിജയ് സേതുപതിയുടെ ഡേറ്റുമായി കൺഫ്യൂഷൻ വന്നപ്പോൾ ആ കൺഫ്യൂഷനില്‍ എന്നെക്കൂടി കൊണ്ടുവരാൻ അദ്ദേഹത്തിന് വയ്യായിരുന്നു എന്നു പറഞ്ഞു.എന്നാൽ എല്ലാ സിനിമയ്ക്കും ഒരു നിയോഗം ഉണ്ട്. ജാനു എന്ന കഥാപാത്രം തൃഷയെക്കാൾ നന്നായി മറ്റാരും ചെയ്യില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..

Comments are closed.