9 വർഷങ്ങൾക്ക് ശേഷം മലർവാടി കൂട്ടം വീണ്ടും!!!മലയാളത്തിന് ഒരുപിടി പുതുമുഖങ്ങളെ സമ്മാനിച്ച സിനിമയാണ് മലർവാടി ആർട്സ് ക്ലബ്. നടൻ ദിലീപ് നിർമ്മിച്ച ചിത്രം വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാനം സംരഭമാണ്. വൻ ഹിറ്റായ ചിത്രത്തിലെ ലീഡ് ഹീറോസ് എല്ലാവരും തന്നെ പുതുമുഖങ്ങളാണ് ഒപ്പം തന്നെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപെട്ടവരും.

മലർവാടി ആർട്സ് ക്ലബ്ബിൽ നിന്നുയർന്നു വന്ന ഏറ്റവും പ്രശസ്തരായ താരങ്ങളിൽ രണ്ടു പേർ നിവിൻ പോളിയും അജു വർഗീസുമാണ്. അജു ഇപ്പോൾ ഒരു നിർമ്മാതാവും കൂടെയാണ്. നിവിൻ പോളി നായകനാകുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ് അജു നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആകട്ടെ വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാൻ ശ്രീനിവാസൻ ആണ്.

ലവ് ആക്ഷൻ ഡ്രാമയിൽ 9 വർഷങ്ങൾക്ക് ശേഷം മലർവാടി ആർട്സ് ക്ലബ്ബിലെ താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മലർവാടിയിലെ താരങ്ങളായ നിവിൻ, അജു വർഗ്ഗീസ്, ഹരികൃഷ്ണൻ, ഭഗത്, ദീപക് . എന്നിവർ ലവ് ആക്ഷൻ ഡ്രാമയുടെ സെറ്റിൽ നിന്ന് ഒരുമിച്ചെടുത്ത ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പുറത്തു വിട്ടത്. ചിത്രത്തിൽ മലർവാടിയിൽ അഭിനയിച്ച ശ്രാവൺ ഇല്ല. എന്നാൽ ശ്രാവൺ പിന്നീട് തങ്ങൾക്കൊപ്പം ജോയിൻ ചെയ്യും എന്നും പോസ്റ്റിൽ പറയുന്നുണ്ട്. ചേട്ടനൊപ്പം വന്നവർ അനിയനൊപ്പം ഒന്നിക്കുകയാണ് ഇപ്പോൾ.

Comments are closed.