മോഹൻലാലിൻറെ 8 ഇൻഡസ്ട്രിയൽ ഹിറ്റുകൾഅതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് വമ്പൻ തരംഗമാകുന്നു ചിത്രങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഇൻഡസ്ട്രിയിൽ അതുവരെയുള്ള എല്ലാം കളക്ഷൻ നേട്ടങ്ങളെയും മറികടക്കുന്ന ചിത്രങ്ങളെ വിളിക്കുന്ന പേരു ഇൻഡസ്ട്രിയൽ ഹിറ്റുകൾ എന്നാണ്. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ഇൻഡസ്ട്രിയൽ ഹിറ്റ് നേടിയ താരങ്ങളിൽ ഒരാളാണ് മോഹൻലാൽ, ചിത്രം മുതൽ പുലിമുരുകൻ വരെ മോഹൻലാൽ തീർത്ത ഇൻഡസ്ട്രിയൽ ഹിറ്റുകൾ ഏതെന്നു കാണാം

ചിത്രം (1988)

മോഹൻലാൽ പ്രിയദർശൻ ചിത്രമായ ചിത്രം, ഒരു തീയേറ്ററിൽ തന്നെ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ചു എന്ന നേട്ടം നേടിയ ചിത്രമാണ്. രഞ്ജിനി നായികയായ ചിത്രം അക്കാലത്തെ റെക്കോർഡുകൾ തകർത്തെറിഞ്ഞ സിനിമയാണ്

കിലുക്കം (1991)


മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിലൊന്ന്, തീയേറ്ററുകളിൽ നിന്ന് അഞ്ചു കോടി നേടിയ ആദ്യ ചിത്രം. രേവതിയുടെയും ജഗതി ശ്രീകുമാറിന്റെയും അതി ഗംഭീര പെർഫോമൻസ് , ഒരു വര്ഷത്തിനടുത്തു റീലീസായ മിക്ക സെന്ററുകളിലും ചിത്രം പ്രദർശിപ്പിച്ചു

മണിച്ചിത്രത്താഴ് (1993)

ഒരുപക്ഷെ ഏതൊരു മലയാളിയും ഏറ്റവും കൂടുതൽ തവണ കണ്ട ചിത്രങ്ങളിൽ ഒന്ന്. സാമ്പത്തിക പരമായി വിജയവും അതിനോടൊപ്പം നിരൂപക പ്രശംസയും നേടി. 7. 5 കോടി രൂപയാണ്‌ ശോഭന നായികയായ ഈ സൈക്കോ ത്രില്ലറിന് അക്കാലത്തു ലഭിച്ച കളക്ഷൻ

ചന്ദ്രലേഖ (1997)

രണ്ട് ഫാസിൽ ചിത്രങ്ങളാണ് ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളായി തീർന്നത്. ഒന്ന് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് മറ്റൊന്നും അദ്ദേഹം നിർമ്മിച്ച ചന്ദ്രലേഖ. പത്തു കോടി ക്ലബ്ബിലെ ആദ്യ മലയാളം സിനിമാ മെമ്പർ

ആറാം തമ്പുരാൻ (1997)


1997 ലെ ആദ്യ ഇൻഡസ്ട്രിയൽ ഹിറ്റ് അനിയത്തി പ്രാവും, രണ്ടാമത്തേത് ഓണത്തിന് എത്തിയ ചന്ദ്രലേഖയും മൂന്നാമത്തെ ഇൻഡസ്ട്രിയൽ ഹിറ്റ് ഡിസംബർ 19 ന് എത്തിയ ആറാം തമ്പുരാനുമാണ്. നായക സങ്കല്പങ്ങളുടെ അവസാന വാക്കായ ജഗന്നാഥൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അനശ്വരമാക്കിയ ചിത്രം

നരസിംഹം (2000)

തമിഴ് ചിത്രങ്ങളിലേത് പോലെ ഒരു അതിമാനുഷനായ നായകനെ മലയാളത്തിലേക്ക് രഞ്ജിത് പകർന്ന ചിത്രം. 20 കോടി ക്ലബ്ബിലെ ആദ്യ മെമ്പർ. ആറാം തമ്പുരാൻ ഡയറക്ടർ ഷാജി കൈലാസ് സംവിധാനം

ദൃശ്യം (2013)

അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ മലയാള ചിത്രം. ഫാമിലി ഡ്രാമയും ത്രില്ലറും ചേർന്ന ആഖ്യാനം, ജീത്തു ജോസെഫിന്റെ സംവിധാനം. അത് വരെയുണ്ടായിരുന്ന റെക്കോർഡുകൾ പഴങ്കഥയാക്കി

പുലി മുരുകൻ (2016)

അൻപതും നൂറും ഒക്കെ കടന്നു മലയാള സിനിമയിലെ പുതിയ നാഴിക കല്ലായ 150 കോടി ക്ലബ്ബിൽ എത്തിയ മെഗാ വിസ്മയം. ഇരുപത്തി അഞ്ചു കോടിയുടെ ബജറ്റ്. പീറ്റർ ഹെയ്‌നിന്റെ സംഘട്ടന രംഗങ്ങൾ. ഇപ്പോഴത്തെ മലയാള സിനിമയുടെ ഇൻഡസ്ട്രിയൽ ഹിറ്റ്

Comments are closed.