അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സംവിധായകൻ മമ്മൂട്ടിക്കൊപ്പംഅനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ ഖാലിദ് റഹ്‌മാനും മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയും ഒന്നിക്കാൻ പോകുന്നുവെന്ന് അടുത്ത സിനിമ വൃത്തങ്ങളിൽ നിന്ന് റിപോർട്ടുകൾ. യുവസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്പര്യം കാണിക്കുന്ന മമ്മൂട്ടി ഖാലിദ് റഹ്‌മാൻ എന്ന കഴിവുറ്റ യുവ സംവിധായകനോട് കൈകോർക്കുമ്പോൾ പ്രേക്ഷകരുടെ പ്രതിക്ഷ വാനോളമാണ്. ബിജു മേനോനും ആസിഫ് അലിയും മുഖ്യവേഷങ്ങളിലെത്തി നവീൻ ഭാസ്കർ രചന നിർവ്വഹിച്ച ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിൻ വെള്ളം പ്രേക്ഷകർക്ക് നല്ല സിനിമ അനുഭവമാണ് നൽകിയത്.

അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സംവിധായകൻ മമ്മൂട്ടിക്കൊപ്പം
അന്‍വര്‍ റഷീദ്, അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്തിന് ശേഷമാണ് ഖാലിദ് റഹ്മാന്‍ തന്റെ ആദ്യ സംവിധാന സംവിധാന കടന്നത്. മമ്മൂട്ടി ഇപ്പോൾ ഏറെയും ഇപ്പോൾ യുവ സംവിധായകരുടെ പ്രൊജെക്ടുകളാണ് കമിറ്റ് ചെയ്തിരിക്കുന്നത് . മമ്മൂട്ടിയുടെ ഓണചിത്രമായി എത്തിയ ശ്യാംധർ സംവിധാനം ചെയ്ത പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. നിലവിൽ വരുന്ന റിപോർട്ടുകൾ സത്യമാകുകയാണെങ്കിൽ പ്രേക്ഷകർക്ക് മറ്റൊരു മികച്ച സിനിമ അനുഭവം പ്രതീക്ഷിക്കാം.

Comments are closed.