42 വയസ്സിലെ വിവാഹം !! ചന്ദ്രലേഖയിലെ നായിക ..വരൻ ഈ മോഹൻലാൽ ചിത്രത്തിലെ വില്ലൻ..ഫോട്ടോസ്..

0
24

മുൻ മിസ് ഇന്ത്യയും സിനിമ താരവുമായ പൂജ ബത്ര വിവാഹിതയായി. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് പൂജ. പ്രിയദർശൻ ചിത്രം ചന്ദ്ര ലേഖയിൽ നായികാ വേഷത്തിൽ എത്തിയതോടെ ആണ് പൂജ ബത്രയെ മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. പിന്നീട് മമ്മൂട്ടി-പ്രിയദർശൻ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകൻ എന്നി ചിത്രങ്ങളിലും ഇവർ വേഷമിട്ടു.

പൂജയും നടൻ നവാബ് ഷായും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.ഇപ്പോളിതാ തങ്ങൾ വിവാഹിതരായി എന്ന് വെളിപ്പെടുത്തി പൂജ രംഗത്ത് വന്നിട്ടുണ്ട്. കീർത്തി ചക്ര എന്ന മോഹൻലാൽ ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ നവാബിനെയും മലയാളി പ്രേക്ഷകർക്ക് അറിയാം. ഡോൺ 2, ബാഗ് മിൽഖാ, ടൈഗർ സിന്ദാ ഹെ, ലക്ഷ്യ എന്നി വമ്പൻ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് നവാബ് ഷാ. പൂജയുടെ രണ്ടാം വിവാഹമാണിത്. 2003 ൽ ഡോക്ടർ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു.2011 ൽ ഇവർ വേർപിരിഞ്ഞു.

ആര്യസമാജ് ചടങ്ങ് പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഡൽഹിയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. 1997-ൽ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെ ആണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. നവാബ് ഷാ കീർത്തി ചക്രയിൽ മാത്രമല്ല കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്…