മമ്മൂട്ടിയിലെ താരത്തിന് പുത്തൻ ജീവൻ നൽകുകയാണ് ഹനീഫ് അഡീനി ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലൂടെമലയാള സിനിമയ്ക്ക് മമ്മൂട്ടി പരിചയപ്പെടുത്തിയ ഏറ്റവും പുതിയ പുതുമുഖ സംവിധായകനാണ് ഹനീഫ് അദേനി. ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ മികച്ച പ്രേക്ഷക അഭിപ്രായത്തോട് മുന്നേറുന്ന കാഴ്ചയാണ് തിയറ്ററുകളിൽ കാണാൻ കഴിയുന്നത്. മലയാളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച്, ആദ്യ ദിന കളക്ഷൻ റെക്കോർഡ് തന്റെ പേരിൽ ആക്കിയിരിക്കുകയാണ് ഹനീഫ് അദേനി ഒരുക്കിയ ദി ഗ്രേറ്റ് ഫാദർ. കഴിഞ്ഞ കുറെ വർഷങ്ങളായി മികച്ച ഒരു വിജയം ഇല്ലാതിരുന്ന മമ്മൂട്ടിയിലെ താരത്തിന് പുത്തൻ ജീവൻ നൽകുകയാണ് ഹനീഫ് അഡീനി ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലൂടെ.

നവാഗതനായ ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ മമ്മൂട്ടി യിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന സിനിമയാണ്, മാത്രമല്ല അടുത്ത കാലത്തു കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അനിഷ്ട സംഭങ്ങളാണ് സിനിമ മുന്നോട്ടു വയ്ക്കുന്ന പ്രമേയം. മമ്മൂട്ടി യെ നായകനാക്കി സ്റ്റൈലിഷ് സിനിമ ഒരുക്കുന്നതിനപ്പുറത്തേക്കു സമൂഹത്തിലെ അരങ്ങേറുന്ന പൈശാചിക പ്രവർത്തികൾക്ക് നേരെയുള്ള വിരൽ ചൂണ്ടൽ കൂടെ ആകുന്നുണ്ട് ദി ഗ്രേറ്റ് ഫാദർ.സിനിമയിലെ തുടക്കക്കാരൻ എന്ന നിലയിൽ സ്ഥിരം ചേരുവകളിൽ സിനിമ ചെയ്ത വിജയം കരസ്ഥമാക്കാതെ മമ്മൂട്ടി എന്ന താരത്തെയും നടനെയും ഉപയോഗപ്പെടുത്തി സാമൂഹിക ബോധമുള്ള സിനിമ ഒരുക്കാൻ തയാറായി എന്നതാണ് ഹനീഫ് അദേനി എന്ന സംവിധായകനെ മറ്റുള്ള പുതുമുഖ സംവിധായകരിൽ നിന്നും വേറിട്ട് നിർത്തുന്നത്.

17410363_1520451748000261_417740156_n

ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾ എത്രത്തോളം മക്കളുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുള്ള ബോധം നൽകാൻ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയ്ക്ക് കഴിയുന്നുണ്ട്. കുട്ടികളിൽ പോലും ആസക്തി കണ്ടെത്തുന്ന നികൃഷ്ടരായ മുഖം ഇല്ലാത്ത നാറിയ സമൂഹത്തിനു നേരെ തിരിച്ചു പിടിക്കുന്ന കണ്ണാടിയാകുന്നുണ്ട് സിനിമ. സിനിമ എന്നത് കലയാണെങ്കിൽ, ഒരു കലാകാരൻ അവർ ഉൾപ്പെടുന്ന സമൂഹത്തിനോട് പ്രതിബദ്ധതയുണ്ടാകണം, എങ്കിൽ മാത്രമേ അവൻ ഒരു കലാകാരനാകൂ , അങ്ങനെ നോക്കുകയാണെങ്കിൽ ആദ്യ സിനിമയിൽ തന്നെ ഇത്തരം ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്തു ഹനീഫ് അദേനി കയ്യടി അർഹിക്കുന്നു.

rae

ഹനീഫ് അദേനി തന്റെ തൂലികയിൽ സൃഷ്ടിച്ചെടുത്ത ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തിന്റെ ഒരംശം എങ്കിലും നമ്മളുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടാകേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യകതയാണ്.സിനിമയിൽ പറയുന്ന പോലെ കാൻസർ ബാധിച്ചാൽ,അത് മനുഷ്യരിലായാലും സമൂഹത്തിലായാലും ബാധിച്ച ഭാഗം കരിച്ചു കളയുക തന്നെ വേണം. കൊച്ചു കുട്ടികളെ പോലും കഴുകൻ കണ്ണുകളോടെ നോക്കുന്നു ഇന്നത്തെ നരഭോജികളായ ഒരു കൂട്ടത്തിനെ എതിരെ നാം പ്രതികരിക്കേണ്ട കാലം കഴിഞ്ഞു എന്ന് ഓര്മപ്പെടുത്തലാകാൻ കൂടി ഹനീഫ് അദേനി കാരണമാകുന്നുണ്ട്.

tgf

ഡേവിഡ് നൈനാൻ സിനിമയിൽ പറയുന്ന ഒരു വാചകമുണ്ട്, ‘ഇവിടെ നടക്കാൻ പോകുന്നത് കോടതിയുടെയോ രാജ്യത്തിന്റെയോ നിയമമല്ല അച്ഛന്റെ നിയമമാണ് എന്ന്’, അത്തരം ഒരു സംഭാഷണം എഴുതാൻ ഹനീഫ് അദേനിക്കു പ്രചോദനം ആയതു ഇന്നത്തെ നാറിയ കാലഘട്ടത്തിന്റെ ഇത്തരം മുഖം മൂടി അണിഞ്ഞു നടന്നവർ ജയിലിൽ കിടന്നു തിന്നു കൊഴുക്കുന്നതിനാലാവാം.

Comments are closed.