23 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചാക്കോയും തുളസിയും കണ്ടുമുട്ടിയപ്പോള്‍!!സ്പടികത്തിലെ തോമസ് ചാക്കോയേയും തുളസിയെയും പ്രേക്ഷകർക്ക് അങ്ങനെ ഒരിക്കലും മറക്കാൻ സാധിക്കില്ല. ആ കഥാപാത്രങ്ങൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ആ തോമസ് ചാക്കോയും തുളസിയും വീണ്ടും കണ്ട്മുട്ടിരിക്കുകയാണ്.

സ്പടികത്തിലെ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരനും ഉർവശിയുടെ ചെറുപ്പകാലം അവതരിപ്പിച്ച ആര്യ അനൂപ് ആണ് വീണ്ടും കണ്ട് മുട്ടിയത്. ഉപ്പുകല്ലിൽ നിന്ന തനിക്ക് വെള്ളം നൽകിയ കൂട്ടുകാരിയെ(തുളസി) കണ്ടുമുട്ടിയ സന്തോഷം രൂപേഷ് പീതാംബരൻ പ്രേക്ഷകരുമായി ഫേസ്ബുക്കിൽ പങ്കു വച്ചു.

മോഹന്‍ലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് ഇപ്പോൾ മലയാള സിനിമയിൽ തിരക്കേറി വരുന്ന യുവനടനും സവിധായകനൊക്കെ ആണ്. എന്നാൽ ആര്യ അനൂപ് തിരുവനതപുരം റീജിയണൽ ഓഫ്‍തമോളോജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയുകയാണ്.

Comments are closed.