22 കൊല്ലമായി ഞാൻ അഭിനയിച്ചു ശെരിയായിട്ടില്ല..അപ്പോഴാ ഈ മച്ചാൻ അടുത്തിടക്ക് വന്നു പൊളിച്ചടുക്കുന്നെആഷിഖ് അബു ചിത്രം വൈറസ് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. നിരൂപ പ്രശംസ ഏറെ നേടിയ ചിത്രം നിപ്പാ കാലത്തു കേരളം അനുഭവിച്ച യാഥാർഥ്യങ്ങളുടെ സിനിമാറ്റിക് വേർഷൻ ആണ്. ഒരു വലിയ താരനിര ചിത്രത്തിനുണ്ട്. യഥാർഥ ജീവിതത്തിലെ പല ഹീറോകളായി ആണ് ചിത്രത്തിലെ താരങ്ങൾ വെള്ളിത്തിരയിൽ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി മനോരമ നടത്തിയ ഒരു അഭിമുഖത്തിൽ ചിത്രത്തിലെ താര നിര അടുത്തിടെ ഒന്നിച്ചെത്തിയിരുന്നു.

പാർവതി, കുഞ്ചാക്കോ ബോബൻ, ടോവിനോ, സെന്തിൽ, ആഷിഖ് അബു, സൗബിൻ, ഇന്ദ്രൻസ്, ജിനു തുടങ്ങിയവർ എത്തിയിരുന്നു. വൈറസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന രസകരമായ സംഭവങ്ങൾ കാസ്റ്റ് ആൻഡ് ക്രു അഭിമുഖത്തിനിടെ ഓർത്തെടുത്തു. ചിത്രത്തിന്റെ എഴുത്തുകാരായ മുഹ്‌സിൻ പെരാരി, സുഹാസ് ഷറഫു എന്നിവരും അഭിമുഖത്തിൽ എത്തിയിരുന്നു.

ചിത്രത്തിലെ സൗബിന്റെ പ്രകടനം അതി ഗംഭീരമായിരുന്നു എന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.അഭിമുഖത്തിൽ ചാക്കോച്ചൻ ചിത്രത്തിലെ സൗബിന്റെ പ്രകടനത്തെ വലിയ രീതിയിൽ പ്രശംസിച്ചു. ചാക്കോച്ചൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ ” സൗബിൻ വേറെ ലെവലാണ് സെക്കന്റ് ഹാഫിൽ സിനിമ മൊത്തം വേറെങ്ങോ എത്തിച്ചത്, അത് ടേക് ഓഫ് ചെയ്തത് സൗബിന്റെ പ്രകടനം കൊണ്ടാണ്. 22 കൊല്ലമായി ഞാൻ അഭിനയിച്ചിട്ട് ശെരിയാകുന്നില്ല അപ്പോഴാണ് അടുത്തിടെ വന്നിട്ട് സൗബിൻ പൊളിച്ചടുക്കുന്നത് “. അതിനു മറുപടിയായി ആഷിഖ് അബു പറഞ്ഞത് ഇങ്ങനെ ” സൗബിനും വളരെ സീനിയർ ആണ്. ഞാൻ അസിസ്റ്റന്റ് ഡയറെക്ടർ ആകുന്നതിനു മുൻപ് സൗബിൻ അസിസ്റ്റന്റ് ആയിരുന്നു “.

Comments are closed.