2018 ൽ ഇന്ത്യക്കാർ ഇന്റർനെറ്റിലെ ഏറ്റവും കൂടുതൽ തിരഞ്ഞവരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ പ്രിയ വാരിയരുംഓവർ നൈറ്റ് സെൻസേഷൻ എന്നൊക്കെ പറയുന്നതിന് മലയാളിയുടെ കാര്യമെടുത്താൽ ഏറ്റവും നല്ല ഉദാഹരണം പ്രിയ പ്രകാശ് വാര്യരാണ്. ഒമർ ലുലു ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കാൻ എത്തിയ പ്രിയ വാരിയർ പിന്നീട് നായിക ആയെങ്കിലും ഒരൊറ്റ പാട്ട് കൊണ്ട് ലോകത്തിനു മുഴുവൻ പ്രിയങ്കരിയായി. പുരികം ചുഴറ്റി പ്രിയ നടന്നു കയറിയത് കേരളീയരുടെ മാത്രം ഹൃദയങ്ങളിൽ മാത്രമല്ല മറിച്ചു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഇടയിലും ഒപ്പം തന്നെ വിദേശത്തുമെല്ലാം പ്രിയ സെൻസേഷൻ ആയി മാറി. പിൽക്കാലത്തു ഒരുപാട് വിമർശനങ്ങൾ നേരിട്ടെങ്കിലും പ്രിയ ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുതായിരുന്നു.

2018 ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്ത സെലിബ്രിറ്റികളുടെ ലിസ്റ്റ് അടുത്തിടെ യാഹൂ പുറത്തു വിട്ടിരുന്നു. ഒപ്പം വിവിധ കാറ്റഗറിയിലെ ന്യൂസ് മേക്കേഴ്സിന്റെ ലിസ്റ്റും പുറത്തു വിട്ടിരുന്നു. ഇതിൽ രണ്ടിലും ആദ്യ സ്ഥാനങ്ങളിൽ എത്താൻ മലയാളത്തിൽ നിന്ന് പ്രിയ പ്രകാശ് വാരിയർ മാത്രമേ ഉള്ളു. തീർന്നില്ല ഇന്ത്യയുടെ top ടെൻ heartThrobs എന്ന പേരിൽ പുറത്തിറക്കിയ ലിസ്റ്റിലും പ്രിയ സ്ഥാനം പിടിച്ചിട്ടുണ്ട്.

ടോപ് ന്യൂസ്‌മേക്കേഴ്സിന്റെ ലിസ്റ്റിൽ ആദ്യം എത്തിയിരിക്കുന്നത് നരേന്ദ്ര മോദിയാണ്. രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തു എത്തിയ ലിസ്റ്റിൽ എട്ടാം സ്ഥാനത് ദീപിക പദുകോൺ രൺബീർ ദമ്പതികളാണ്. 9 സ്ഥാനത്തു പ്രിയ വാരിയരും. 10 മതേ സ്ഥാനത്തു സൈഫ് കരീന ദമ്പതികളുടെ മകൻ തൈമുറും ആണ്. ടോപ് ടെൻ Heartthrobs ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു ദീപിക രൺബീർ ജോഡികളാണ്, ആറാം സ്ഥാനത് ആണ് പ്രിയ. ഏറ്റവും കൂടുതൽ സേർച്ച് ചെയ്തവരുടെ ലിസ്റ്റിൽ പ്രിയ മൂന്നാം സ്ഥാനത്താണ് ആദ്യ സ്ഥാനത് സണ്ണി ലിയോണും രണ്ടാം സ്ഥാനം അന്തരിച്ച നടി ശ്രീദേവിയുമാണ്.

Comments are closed.