2017 ൽ റിലീസായ മലയാള സിനിമകളുടെ UAE കളക്ഷൻകേരളാ റിലീസ് പോലെ ഒരു സിനിമയുടെ കളക്ഷനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് ആ സിനിമയുടെ ഗൾഫ് റിലീസ്.  കേരളത്തിൽ എന്നപോലെ മലയാള സിനിമയ്ക്ക് ഗള്‍ഫ്‌ നാടുകളിലും വമ്പൻ സ്വീകരണം ലഭിക്കാറുണ്ട്. 2017 ൽ റിലീസായ സിനിമകളുടെ UAE കളക്ഷൻ എത്രയൊക്കെ എന്നും ഏതു സിനിമയാണ് മുൻപിൽ എന്നും നമുക്ക് നോക്കാം…

മഹേഷ് നാരായണന്റെ ടേക്ക് ഓഫ് എന്ന ചിത്രമാണ്  ഈ വർഷം ഏറ്റവും കൂടുതൽ UAE കളക്ഷൻ നേടിയ സിനിമകളിൽ അവസാനത്തേത്.  4.1 കോടി കളക്ഷൻ നേടി സിനിമ പ്രദർശനം തുടരുകയാണ്.  12 വർഷത്തിലേറെയായി എഡിറ്ററായി പ്രവർത്തിച്ച മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ടേക്ക് ഓഫ്. കേരള ജനതയെ ഭീതിയുടെയും ദുഃഖത്തിന്റെയും കൊടുമുടിയിലാഴ്ത്തിയ സംഭവ വികാസത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്  ടേക്ക് ഓഫ്.

നാലാം സ്ഥാനത്തു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അങ്കമാലി ഡയറീസാണ് ഇടം നേടിയിരിക്കുന്നത്, 4.2 കോടി രൂപയാണ് സിനിമ ഇതുവരെ സമ്പാദിച്ചു കൂട്ടിയത്.  പുതുമുഖങ്ങളെ അണിനിരത്തി ലിജോ ഒരുക്കിയ മറ്റൊരു റിയലിസ്റ്റിക് സിനിമയാണ് അങ്കമാലി ഡയറീസ്. പ്രശസ്ത നടൻ ചെമ്പൻ വിനോദ് ജോസാണ്  സിനിയുടെ തിരക്കഥ ഒരുക്കിയത്.

മൂന്നാം സ്ഥാനത്തു ഇടം നേടിയിരിക്കുന്നത് ദുൽഖര്‍  സൽമാൻ ചിത്രം ജോമോന്റെ സുവിശേഷങ്ങളാണ്,  5.15 കോടി രൂപയാണ് സിനിമ നേടിയത്.  മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടും ദുൽക്കറും ആദ്യമായി ഒന്നിച്ച സിനിമ ആയിരുന്നു ജോമോന്റെ സുവിശേഷങ്ങൾ. മുകേഷ് ദുൽഖർ കൂട്ടുകെട്ടായിരുന്നു സിനിമയുടെ മുഖ്യ ആകർഷണ ഘടകം.

രണ്ടാം സ്ഥാനത്തു മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ 6.27 കോടി നേടി ഇടം നേടിയിരിക്കുകയാണ്. വെള്ളിമൂങ്ങ എന്ന വൻ വിജയത്തിന് ശേഷം ജിബു ജേക്കബ് അണിച്ചൊരുക്കിയ ചിത്രമായിരുന്നു മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. സിന്ധു രാജ്  സിനിമയ്ക്കു തിരക്കഥയൊരുക്കിയത്. ദൃശ്യത്തിന് ശേഷം മോഹൻലാൽ മീന നായക നായികമാരായി അഭിനയിച്ച സിനിമ മറ്റൊരു ഗംഭീര വിജയം ആയിരുന്നു.

മമ്മൂട്ടിയിലെ താരത്തിന് പുത്തൻ ഉണർവ് സമ്മാനിച്ച നവാഗതനായ ഹനീഫ് അഡീനി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ ആണ് UAE കളക്ഷനിൽ ഒന്നാം സ്ഥാനത്തു. റിലീസ് ചെയ്തു 3 ദിവസം കൊണ്ട് സിനിമ നേടിയത് 7.25 കോടി രൂപയാണ്.  മമ്മൂട്ടി യുടെ സ്റ്റൈലിഷ് സിനിമ എന്നതിനപ്പുനിറത്തേക്കു കാമ്പുള്ള കഥയുടെ അവതരണം കൂടി ചേർന്നപ്പോൾ പ്രേക്ഷകരുടെ കുത്തൊഴുക്കാണ് തിയറ്ററുകളിൽ…

Comments are closed.