2017ൽ ഇന്ത്യൻ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ ശക്തരായ വനിതകളുടെ പട്ടിക!!!2017ൽ ഇന്ത്യൻ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ ശക്തരായ വനിതകളുടെ പട്ടികയെത്തി. പട്ടികയിൽ 3 മലയാളി നടിമാരും 4 മലയാളികളും . തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, മലയാളത്തിന്റെ സ്വന്തം ഭാവനയും, പാർവതിയും ആണ് ആ മൂന്ന് മലയാളി നടിമാർ.തന്റെ ദൃഡമായ തീരുമാനം കൊണ്ടും ചെറുത്തുനില്പുകൊണ്ടുമാണ് ഈ നടിമാർ ലിസ്റ്റിൽ ഇടം നേടിയത്. ദേശീയ മാധ്യമം ആയ ന്യൂസ്‌ മിനിറ്റ് തയാറാക്കിയ പട്ടികയിൽ ആണ് ഇവർ ഇടം നേടിയത്.

കരിയറിലെ വമ്പൻ മുന്നേറ്റവും ധീരമായ അഭിപ്രായപ്രകടനങ്ങളും ആണ് നയൻതാരയെ ലിസ്റ്റിൽ എത്തിക്കാൻ കാരണം. സിനിമാരംഗത്തെ നടിമാരെ കുറിച്ചു മോശം രീതിയിൽ പരാമർശം നടത്തിയവർക്കെതിരെ നയൻ‌താര ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. 14വർഷത്തെ അഭിനയജീവിത വേളയിലാണ് നയൻ‌താരക്ക് ഇത്തരമൊരു ബഹുമതി ലഭിക്കുന്നത്.

തനിക്ക് നേരിട്ട ദുരനുഭവങ്ങളെയും ശക്തമായ അതിജീവിച്ചു ജീവിതത്തിലേക്ക് കടന്നുവന്ന ഭാവന ഏതൊരു പെൺകുട്ടിക്കും മാതൃകയാണ്. അതുതന്നെയാണ് നടിയെ ലിസ്റ്റിൽ എത്തിക്കാൻ കാരണം. നടിയുടെ തിരിച്ചുവരവ് സമൂഹത്തിൽ നല്ലരീതിയിൽ സ്വാധീനം ചെലുത്തുന്നു.

അഭിപ്രായ പ്രകടനം നടത്തി സൈബർ ആക്രമണം പോലുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും തന്റെ തീരുമാനങ്ങളിൽ ശക്തമായി ഉറച്ചുനിന്ന നടിയാണ് പാർവതി. ഗോവയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ പാർവതിക്ക് രജത മയൂരം ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള നടിക്ക് രജതമയൂരം ലഭിക്കുന്നത്.ഇവയാണ് ആണ് പാർവതിയെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഘടകങ്ങൾ ആയത്.

ഇവരെക്കൂടാതെ മലയാളികളായ ഹദിയ, Dr.ഷിംന അസീസ്, കേരത്തിലെ കരാട്ടെ സിസ്റ്റേഴ്സ് എന്ന്‌ അറിയപ്പെടുന്ന നികിത സുരേഷ്, നേഹ സുരേഷ് എന്നിവരും ലിസ്റ്റിൽ ഉണ്ട്. കൂടാതെ വനിതാ മലയാള താരസംഘടനയായ WCC (വുമൺ കളക്റ്റീവ് ഇൻ സിനിമ ) യും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Comments are closed.