2008ൽ പോക്കിരിരാജയുടെ സെറ്റിൽ വച്ചാണ് ബ്ലെസ്സി ചേട്ടൻ ഈ പ്രോജെക്ടിനെ കുറിച്ച് പറയുന്നത്!!!

0
253

പ്രിത്വിരാജ് ആരാധകരെയും മലയാള സിനിമ പ്രേക്ഷകരെയും ആവേശത്തിന്റെ എവറസ്റ്റിലെത്തിച്ച പ്രൊജക്റ്റ്‌ ആണ് ആടുജീവിതം. ഒരു പക്ഷേ പ്രിത്വിരാജ് എന്ന നടന്‍റെ കരിയറിലെ മികച്ച ഒന്നായി മാറേണ്ട പ്രൊജക്റ്റ്‌. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് നജീബ് എന്ന കഥാപാത്രത്തെ പ്രിത്വിരാജിലൂടെ കാണാൻ ആഗ്രഹിക്കുന്നത്. ഒരു പക്ഷേ ഇപ്പോൾ പ്രിത്വിരാജ് എന്ന നടനോട് പ്രേക്ഷകർ ഏറ്റുവുമധികം തിരക്കുന്നത് മോഹനൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയുന്ന ലൂസിഫറിനെ കുറിച്ചും, ആടുജീവിത്തെയും കുറിച്ചാണ്.

എന്നാല്‍ ആരാധകര്‍ക്കുമേല്‍ ആശങ്കയുടെ കരിനിഴല്‍ പരത്തിക്കൊണ്ട് ആടുജീവിതം ഉപേക്ഷിച്ചു എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ആടുജീവിതം ഒരു പക്ഷേ ലോകം മുഴുവൻ കാണിക്കാൻ പറ്റാവുന്ന ഒരു സിനിമയായി മാറുമെന്ന് പ്രിത്വിരാജ് പറയുന്നു. 2017ലെ ഒരു അഭിമുഖത്തിലാണ് ആടുജീവിതം എന്ന പ്രോജെക്ടിനെ കുറിച്ച് പ്രിത്വിരാജ് വ്യക്തമാക്കിയത്.

“ഞാൻ ആടുജീവിതം എന്ന പ്രോജെക്ടിനെ സമീപിക്കുന്നത് അത് എത്ര വലിയ സിനിമയാണെന്ന രീതിയിൽ അല്ല, മറിച്ച് എന്റെ മറ്റു ചിത്രങ്ങളെ സമീപിച്ചതുപോലെ ഈ ചിത്രത്തെയും ഞാൻ സമീപിക്കും. എന്നാൽ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു നടന്റെ മുന്നിൽ വയ്ക്കുന്ന പല ആവശ്യങ്ങളും ബുദ്ധിമുട്ടുകളും പലതിലും പലതാണ് അത്തരം ഒരുപാട് ആവശ്യങ്ങളും ബുദ്ധിമുട്ടുകളും മുന്നോട്ടുവയ്ക്കുന്ന ഒന്നാണ് ആടുജീവിതവും അതിലെ കഥാപാത്രം നജീബും. അത് ചെയ്യാൻ തയാറായതുകൊണ്ടാണ് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തത്.

2008 ൽ പോക്കിരിരാജ യുടെ സെറ്റിൽ വച്ചാണ് ബ്ലെസ്സി ചേട്ടൻ ഈ പ്രോജെക്ടിനെ കുറിച്ച് പറയുന്നത്. അന്ന് അത് 15 കോടി രൂപയുടെ പ്രൊജക്റ്റ്‌ ആയാണ് അത് ചെയ്യാൻ ഉദ്ദേശിച്ചത്. എന്നാൽ ഇപ്പോൾ മലയാള സിനിമ വളർന്നു സിനിമയുടെ രീതിമാറി, ഇന്ന് ഒരു ചിത്രം ഇത്ര കോടി രൂപയുടെ ചിത്രമാണെന്ന് അറിയാൻ പാടില്ല മറിച്ചു നല്ല ചിത്രമാണെന്നേ അറിയാൻ പാടുള്ളു. തീർച്ചയായിട്ടും ആടുജീവിതം വളരെ എക്സ്പെൻസിവ് ആയ പ്രതിക്ഷയുണർത്തുന്ന ചിത്രം തന്നെ ആയിരിക്കും. ഒരു രിതിയിൽ സന്തോഷമുണ്ട്, ആ ചിത്രം അന്ന് നടന്നില്ല ഇന്നു നടക്കുന്നു എന്നതിൽ. അതിന്റെ കാരണം ഇന്നാണെങ്കിൽ ഇവിടെന്നു ഒരു സിനിമ സൃഷ്ടിച്ചു അത് ലോകം മുഴുവൻ കാണിക്കാൻ പറ്റുന്ന അവസരമുണ്ട്… നമുക്ക് കാത്തിരുന്നു കാണാം ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ സംഭവിക്കട്ടെയെന്നു പ്രാർത്ഥിക്കാം.”