2. 0 വിൽ അക്ഷയ് കുമാറിന്റെ വേഷത്തിൽ അഭിനയിക്കാനിരുന്നത് അർണോൾഡ് – ഷങ്കർ!!!!2. 0 ഈ മാസം 29 നു തീയേറ്ററുകളിൽ എത്തുകയാണ്. പ്രീ റീലീസ് ബുക്കിംഗ് തുടങ്ങിയ ചിത്രത്തിന്റെ ഓരോ ഷോയുടെയും ടിക്കറ്റ് ചൂടപ്പം പോലെ ഓൺലൈനിൽ വിറ്റു പോകുകയാണ്. രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാറാണ്. 543 കോടി രൂപ മുടക്കി ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും നിർമ്മാണ ചിലവുള്ള ചിത്രങ്ങളിൽ ഒന്നാണ്.

ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിച്ച വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ഹോളിവുഡ് സൂപ്പർസ്റ്റാർ അർണോൾഡ് ഷ്വാസെനേഗറേയാണ് എന്ന് സംവിധായകൻ ഷങ്കർ അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി. ചിത്രത്തിന്റെ ആദ്യ വട്ട ചർച്ചകളുടെ സമയത്തു മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ അർണോൾഡന്റെ പേര് വന്നിരുന്നെങ്കിലും ഇതാദ്യമായി ആണ് ആ റോളിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നു എന്ന് അണിയറക്കാർ തുറന്നു പറയുന്നത്.

അര്‍നോള്‍ഡിനെ വില്ലന്‍ റോളില്‍ കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിക്കുകയും ഡേറ്റ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സമയം അദ്ദേഹത്തിന് മറ്റൊരു ഹോളിവുഡ് സിനിമ ചെയ്യേണ്ട സാഹചര്യം വന്നത് കൊണ്ട് അദ്ദേഹം മാറുകയായിരുന്നു. തിരക്കഥ വായിച്ച പലരും അക്ഷയ് കുമാറിനെ ആദ്യം സജസ്റ്റ് ചെയ്തിരുന്നു എന്നാൽ ഞങ്ങൾ അർണോൾഡിലേക്ക് എത്തുകയായിരുന്നു. അക്ഷയ്‌ തിരക്കഥ വായിച്ചാ ഉടൻ സമ്മതം മൂളുകയായിരുന്നു.”

Comments are closed.