2. 0 യുടെ പുത്തൻ പ്രോമോ വീഡിയോ റീലീസായി!!!സംവിധായകൻ ഷങ്കറിന്റെ മാഗ്നം ഓപസ് 2. 0 ഗംഭീര പ്രതികരണവുമായി തീയേറ്ററുകളിൽ തുടരുകയാണ്. ആദ്യ ദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം അവധി ദിനങ്ങളായ ഇന്നും നാളെയും മികച്ച പ്രകടനം നടത്തും എന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ അതിവേഗം 200 കോടി മാർക്കിൽ എത്തുന്ന ആദ്യ തമിഴ് ചിത്രമാകും 2. 9

ചിത്രത്തിന്റെ ഒരു പുതിയ പ്രോമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. അതി ഗംഭീരൻ vfx രംഗങ്ങൾ അടങ്ങിയത് ക്ലൈമാക്സ് പോര്ഷന്റെ ഒരു ഭാഗമാണ് അണിയറക്കാര് പുറത്തു വിട്ടത്. അക്ഷയ് കുമാർ രജനികാന്ത് ടീം ഒന്നിക്കുന്ന ചിത്രം 543 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

Comments are closed.