2 കോടിയുടെ പുത്തൻ പോർഷെ സ്വന്തമാക്കി ദുൽഖർ സൽമാൻ!!!

0
160

തന്റെ വാപ്പച്ചിയെ പോലെ തന്നെ വാഹന പ്രേമിയാണ് ദുൽഖർ സൽമാനും. ദുൽഖറിന്റെ വാഹന പ്രേമം ആരാധകർക്കിടയിൽ പാട്ടുമാണ്. കുറച്ച് നാളുകൾക്ക് മുൻപ് മമ്മൂട്ടിയുടെ ഇഷ്ടനമ്പറായ 369 താരം സ്വന്തമാക്കിരുന്നു. എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന നമ്പര്‍ലേലത്തില്‍ വാശിയേറിയ പോരാട്ടത്തിലൂടെയാണ് ഇഷ്ടനമ്പറായ കെ.എല്‍.07 സി.എല്‍.369 ദുല്‍ഖര്‍ കുറച്ച് നാളുകൾക്ക് മുൻപ് സ്വന്തമാക്കിയത്. കൂടാതെ മമ്മൂട്ടിയുടെ പഴയ ബെൻസ് കാർ പൊടി തട്ടിയെടുത്ത് നന്നാക്കിയ രാത്രികാലങ്ങളിൽ തന്റെ സവാരിക്ക് ഉപയോഗിക്കുന്നുയെന്നതും ആരാധകർക്കിടയിൽ പാട്ടാണ്.

ദുൽഖർ ഇപ്പോൾ പുതിയൊരു ആഡംബര കാർ സ്വന്തമാക്കിരിക്കുകയാണ്. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് അദ്ദേഹം പുതുതായി സ്വന്തമാക്കിയത്. 2.03 കോടി രൂപയാണ് പനമേരടര്‍ബോയുടെ എക്‌സ്‌ഷോറൂം വില.

3996 സിസി പെട്രോള്‍ എന്‍ജിനാണ് ഈ ആഢംബര കാറിന് കരുത്തുപകരുന്നത്. ബെൻസിന്റെ സൂപ്പർ കാർ എസ്എല്‍എസ് എഎംജി, മിനി കൂപ്പർ, ബിഎംഡബ്ല്യു എം3, പോളോ ജിടി, തുടങ്ങിയവയാണ് മുൻപ് ദുൽഖറിന്റെ കാർ കളക്ഷനിൽ ഉണ്ടായിരുന്നത്.