14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാക്കോച്ചന് ആണ്‍ കുഞ്ഞു പിറന്നു…ജൂനിയർ കുഞ്ചാക്കോ….ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഇരുപതിന്‌ മേലെയായി. തന്റെ ആരാധിക കൂടെ ആയിരുന്ന ആയിരുന്ന പ്രിയയെ ആണ് ചാക്കോച്ചൻ വിവാഹം ചെയ്തത്. പതിനാലു വർഷങ്ങൾക്ക് മുൻപാണ് വിവാഹം നടന്നത്. ഇപ്പോളിതാ പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന് ഒരു കുഞ്ഞു പിറന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയാണ് ഈ കാര്യം അറിയിച്ചത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ… നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം പകുത്തു നൽകുന്നു” എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് ചാക്കോച്ചൻ ഈ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്. ചാക്കോച്ചന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും സഹ താരങ്ങളുമടക്കം ആശംസകൾ നൽകുന്നുണ്ട്…

2005 ഏപ്രിൽ രണ്ടിനാണ് പ്രിയയെ ചാക്കോച്ചൻ ജീവിതസഖിയാക്കിയത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം
1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ആണ് ചാക്കോച്ചൻ നായകനായി അരങ്ങേറിയത്. ചിത്രം ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു.

Comments are closed.