10000 സ്‌ക്രീനുകളിൽ യെന്തിരൻ 2 എത്തും – റിലീസ് തീയതി പ്രഖ്യാപിച്ചുഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ടെക്നോളോജിയുടെ സഹായത്തോടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്ന എന്തിരൻ 2. 0 അടുത്ത വർഷം ആദ്യം എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ലൈക പ്രൊഡക്ഷന്‍സിന്റെ ക്രിയേറ്റിവ് ഹെഡ് രാജു മഹാല്‍നിഗം ആണ് റിലീസ് ഡേറ്റ് ആരാധകരോട് പങ്ക് വച്ചത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനായ ശങ്കറിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം എല്ലാം പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കി ജനുവരി 25 ന് എത്തുമെന്നും, അതിൽ ഒരു മാറ്റം ഉണ്ടാകില്ലയെന്നും രാജു മഹാൽനിഗം വ്യക്തമാക്കി. ആദ്യ ഭാഗത്തിനെക്കാൾ സാങ്കേതികപരമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇതെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

ലോകമൊട്ടാകെ 10,000 സ്ക്രീനുകളില്‍ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത് മറ്റു ഭാഷകളിൽ ചിത്രത്തിന്റെ ഡബ് വേർഷൻ എത്തും. എ ആർ റഹ്‌മാൻ തന്നെയാണ് എന്തിരൻ 2.0 ക്ക് സംഗീതം നൽകുന്നത് . എ ആർ റഹ്‌മാൻ ടച്ച്‌ നിറഞ്ഞു നിൽക്കുന്ന ഗാനങ്ങൾ അടങ്ങിയ ചിത്രത്തിന്റെ ജൂക്ക് ബോക്സ്‌ ഇതിനോടകം ഹിറ്റായി മാറി. ആമി ജാക്ക്സൺ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയുമ്പോൾ ബോളിവുഡ് നടൻ അക്ഷയ് കുമാർ വില്ലൻ വേഷം ചെയുന്നു.
എന്തിരൻ 2′ വിന്‍റെ രണ്ട് മേകിങ് വിഡിയോകൾ ഇതിനോടകം പുറത്തിറങ്ങിരുന്നു. 400 കോടി എന്ന ബ്രഹ്മാണ്ഡ ചിത്രം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന vfx ഗ്രാഫിക്സ് രംഗങ്ങളുടെ കലവറ തന്നെയായിരിക്കും . ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്‌സാണ്.

Comments are closed.