1000 കോടി മുടക്കിയെന്നു പറഞ്ഞല്ല സിനിമ വിൽക്കേണ്ടത് – ലിജോ ജോസ്!!!സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് സിനിമയുടെ ബജറ്റ് നോക്കിയല്ല എന്ന് ലിജോ ജോസ് പെല്ലിശ്ശേരി. 1000 കോടിയോ 100 കോടിയോ മുടക്കി എന്ന് പറഞ്ഞു അല്ല സിനിമ വിളിക്കേണ്ടത്, സിനിമ എന്താണ് പറയുന്നത് എന്നത് ആണ് പ്രാധാന്യം എന്ന് ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

‘സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു സംഭവവിവരണം ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. ഒരു എപിക് സ്‌കെയിലിലുള്ള ഒരു സിനിമ നമുക്ക് ഒരു മുറിയിലിരുന്ന് പറയാന്‍ പറ്റില്ല. ഈ.മ.യൗ ഒരു വീടിന്റെ ചുറ്റുവട്ടത്ത് നിന്ന് പറയാവുന്ന കഥയായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.’

അതെ സമയം എന്റെ സിനിമക്ക് ഞാൻ 100 കോടി മുടക്കി, 1000 കോടി മുടക്കി എന്നൊക്കെ പറഞ്ഞു അത് വിൽക്കാൻ ശ്രമിക്കുന്നത് തെറ്റാണു. സിനിമയിൽ എന്താണ് ഉള്ളത് എന്നതിനാണ് പ്രാധാന്യം. ” ലിജോ പറയുന്നു. Iffi ഗോവയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ നേടിയിരുന്നു. ഈ മ യൗ ആണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം.

Comments are closed.