100 കോടി മാർക്കും കഴിഞ്ഞു പേട്ട!!രജിനിയിസത്തിന്റെ ആഘോഷം സ്‌ക്രീനുകളിൽ എത്തിക്കുന്ന പേട്ട അതി ഗംഭീര കളക്ഷനുമായി മുന്നേറുകയാണ്. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം തിരികെ കൊണ്ടുവന്നത് വിന്റേജ് രജനികാന്തിനെ ആണ് ഏകദേശം ഒരു പതിറ്റാണ്ടിനു മുകളിൽ ആയി രജിനിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചു നിൽക്കുന്ന ആരാധകർക്ക് വിജയ ഭേരി തന്നെയാണ് പേട്ട.

100 കോടി എന്ന കളക്ഷൻ ഫിഗർ പേട്ട മറികടന്നിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യക്കുള്ളിൽ മാത്രമല്ല വിദേശ മാർക്കറ്റിലും പേട്ട തരംഗം ആഞ്ഞടിക്കുകയാണ്. അജിത് കുമാർ ചിത്രം വിശ്വാസവും തൊട്ടു പിന്നാലെ ഉണ്ട്. വിശ്വാസവും മികച്ച കളക്ഷൻ നേടുന്നുണ്ട്. പൊങ്കൽ റീലീസായി എത്തിയ രണ്ടു വമ്പൻ സിനിമകളും മികച്ച രീതിയിൽ മുന്നേറുന്ന കാഴ്ചയാണ് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് കാണാൻ കഴിയുന്നത്.

വമ്പൻ സംവിധായകർ പരാജയപെട്ടിടത് കാർത്തിക്ക് സുബ്ബരാജ് എന്ന മുപ്പതുകാരൻ രജനിസത്തെ തിരികെ കൊണ്ട് വന്നത് ഏറെ കൈയടികളോടെ ആണ് സിനിമ ലോകം വരവേൽക്കുന്നത്. രജനികാന്ത്, സൂപ്പർസ്റ്റാർ എന്ന പേരിനു ഉതകുന്ന ഒരു താരം. ഒരു വമ്പൻ താര നിരയുമായി ഒരുങ്ങുന്ന ചിത്രത്തിൽ കാളി എന്ന ഹോസ്റ്റൽ വാർഡൻ ആയി ആണ് രജനികാന്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, തൃഷ, സിമ്രാൻ തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ.

Comments are closed.