10 ദിവസം….50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മധുരരാജാ വിജയകുതിപ്പ് തുടരുന്നു…അമ്പതു കോടി ക്ലബ്ബിൽ കയറി മധുര രാജ. നിർമ്മാതാവ് നെൽസൺ ഐപ്പ് ആണ് ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. അന്പത്തിയെട്ടു കോടി രൂപയാണ് ചിത്രം നേടിയത്. സമീപകാലത്തെ മമ്മൂട്ടി ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയമാണ് മധുര രാജ നേടിയത്. ആരാധകർ ചിത്രം ആഘോഷമാക്കുകയാണ്

മധുരരാജാ, മമ്മൂട്ടി ആരാധകർ ആഘോഷമാക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം.പത്തു വർഷങ്ങൾക്ക് മുൻപ് അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ ആരാധകർ ഏറെ ഇഷ്ടപെട്ട രാജ എന്ന കഥാപാത്രത്തെ തിരികെ കൊണ്ട് വന്നിരിക്കുകയാണ് വൈശാഖ് ഈ ചിത്രത്തിൽ. കൂട്ടിനു പുലിമുരുകൻ എന്ന സൂപ്പർ മെഗാഹിറ്റ് ചിത്രത്തിൽ വൈശാഖിനൊത്തു ഒന്നിച്ച ഉദയകൃഷ്ണയുമുണ്ട് തിരക്കഥ രചനക്ക്. ആക്ഷൻ രംഗങ്ങളും മാസ്സ് സീനുകളുമായി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആണ് ചിത്രം
എക്സ്ട്രാ ഷോകളും സ്പെഷ്യൽ ഷോകളുമായി തീയേറ്ററുകളിൽ തരംഗമാകുകയാണ് ചിത്രം.

മധുരരാജാ മാജിക്ക് തുടരുകയാണ്. നൂറു കോടി ക്ലബ്ബിലെ അടുത്ത എൻട്രി ആകും ചിത്രമെന്നാണ് ആരാധകരുടെ വിശ്വാസം. ആദ്യ വാരം ഏകദേശം 600 നു മുകളിൽ എക്സ്ട്രാ ഷോകളാണ് ചിത്രം പ്രദർശിപ്പിച്ചത്. ആദ്യ ദിനം ചിത്രം നേടിയത് 9 കോടി രൂപയാണ്. അതിൽ 4 കോടി രൂപക്ക് മുകളിൽ കളക്ഷൻ കേരളത്തിൽ നിന്നാണ്.

Comments are closed.