1 % സാധ്യത ഉള്ളടുത്തോളം കാലം 99 ശതമാനം വിശ്വാസം എനിക്കുണ്ട്. വൈറലാകുന്ന കുറിപ്പുമായി അനീഷ് ജി മേനോൻഅനീഷ് ജി മേനോൻ ദൃശ്യത്തിലെ മോഹൻലാലിൻറെ അളിയന്റെ വേഷത്തിൽ എത്തിയ പ്രകടനമാണ് അനീഷിനെ ശ്രദ്ധേയനാക്കിയത്. പിന്നാലെ ചെറുതും വലുതുമായ വേഷങ്ങളിൽ അനീഷ് എത്തി. കഴിഞ്ഞ വർഷവും അനീഷ് എന്ന നടനെ സംബന്ധിച്ചു ഒരു നല്ല വർഷമായിരുന്നു. വമ്പൻ വിജയങ്ങളായിരുന്ന ഒരുപിടി സിനിമകളുടെ ഭാഗമായി അനീഷ്. ഇപ്പോളിതാ ആനീഷ് ഫെയ്‌സ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. തോറ്റു പോയവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് എന്ന ക്യാപ്ഷ്യനോടെയുള്ള കുറിപ്പ് ഇങ്ങനെ

‘തോറ്റ് പോയവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്..’

Best Cinema:
Njan prakasan.
Best director:
Prithviraj sukumaran
Best Actor:
Fahad faasil &
Tovino thomas
Best villan:
Sunny wayne
Best comedian:
Hareesh kanaran…

സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഇവരെല്ലവരും Mazhavil Entertainment അവാർഡ് വാങ്ങിക്കുമ്പോൾ Vivek Muzhakkunnu ന്റെ ക്ഷണം സ്വീകരിച്ച് നാലാമത്തെ വരിയിൽ ഇരിക്കുന്ന എനിക്കും സന്തോഷിക്കാൻ വകയുണ്ട്. ഇൗ അവാർഡ് ലിസ്റ്റിലെ സിനിമകളിലെല്ലാം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ
എനിക്കും ഭാഗ്യം കിട്ടിയിരിക്കുന്നു. ചിന്താഗമത്കണ്ടനായ എന്നെ ശ്രദ്ധിച്ച് നോക്കികൊണ്ട്ഭാ ര്യ ചോദിച്ചു:- “ഒരു ദിവസം ഇങ്ങിനെയൊരു വേദിയിൽ അഭിമാനത്തോടെ നിൽകണ്ടെയെന്ന്..” സത്യം പറയാലോ.. മുൻ നിരയിലെ സോഫാകളിലോന്നിൽ കണ്ണുടക്കി ‘എന്നാണ് പടച്ചോനെ നമുക്കൊക്കെ അവിടെ ഇരിക്കാൻ സമയം തെളിയുന്നത്’ എന്ന് ചിന്തിച്ചിരിക്കയായിരുന്നു ഞാനും. വലിയ ജ്ഞാനിയെ പോലെ ഞാൻ മൊഴിഞ്ഞു:- “മോളു.. ഇൗ സോഫയിൽ ഇരുന്ന് മുന്നോട്ട് നോക്കുമ്പോൾ എണ്ണം വിരലിൽ തിട്ടപ്പെടുത്താൻ ഈസിയായി തോന്നും, നീ പുറകോട്ട് ഒന്ന് നോക്കിയേ.. ഇതുപോലെ സ്വപ്നം കാണുന്ന പതിനായിരങ്ങളാണ് പുറകിൽ..” അപ്പോ അവള് പറയാ.. ഇത്രയും കാലം പുറകോട്ട് നോക്കി ഓടിയത് കൊണ്ടാണ് പലപ്പോഴും വീണുപോയത്.. ഇനി മുന്നോട്ട് നോക്കി ഓടി നോക്കൂ എന്ന്. ശരിയാ.. കുറെ വീണപ്പോൾ ആ പേടിയങ്ങോട്ട് പോയി.. വീണാൽ ഇത്രയേ ഉള്ളോ..ഹിഹി….1% സാധ്യത ഉള്ളിടത്തോളം കാലം 99% വിശ്വാസം എനിക്കുണ്ട്..’ ഭാര്യ പുതുക്കത്തിൽ പറഞ്ഞതല്ലേ.. because.. സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്രം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലി ആണ് ഞങ്ങളുടേത്.

Comments are closed.