ഹൗസ് ഫുള്‍ ഷോസുമായി മാസ്റ്റര്‍ പീസ്‌!!!മാസ്റ്റര്‍ പീസിനെ നെഞ്ചേറ്റി ആരാധകര്‍!!!!കേരളത്തിൽ എമ്പാടും മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് തരംഗം. ഇന്ന് രാവിലെ 8 മണി മുതലാണ് മാസ്റ്റർപീസിന്റെ ഫാൻസ്‌ ഷോസ് ആരംഭിച്ചത്. ആരാധകർ വമ്പൻ വരവേൽപ്പോട് കൂടിയാണ് ചിത്രത്തെ സ്വീകരിച്ചത്. കൂറ്റന്‍ കട്ട്‌ ഔട്ട്‌കളും മാസങ്ങൾക്കു മുമ്പ്തന്നെ ചിത്രത്തിന് വേണ്ടി ആരാധകർ ഒരുക്കിയിരുന്നു. ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസോടുകൂടിയും ഫാൻസ്‌ ഷോസോടു കൂടിയുമാണ് ചിത്രം ഇന്ന് എത്തിയത്. കൂടാതെ മലയാളത്തിന്റെ ചരിത്ര നേട്ടമായ ആദ്യ വനിത ഫാൻസ്‌ ഷോയും. കേരളത്തിൽ 250 തിയേറ്ററുകളിൽ റിലീസും 156 ഫാൻസ്‌ ഷോയുമാണ് മാസ്റ്റർപീസിന് വേണ്ടി ഒരുങ്ങിയത്. ചിത്രം ഇപ്പോൾ കേരളക്കരയെ എമ്പാടും ആനന്ദത്തിൽ ആറാടിക്കുകയാണ്. തീയേറ്ററുകൾ അക്ഷരാർഥത്തിൽ പൂരപ്പറമ്പുകളായി മാറിയിരിക്കുകയാണ്. തിയേറ്ററുകളിലേക്ക് വൻ ജനസാഗരമാണ് എത്തുന്നത്. കേരളത്തിലെ പല തിയേറ്ററുകളിലും ഇപ്പോഴേ ഹൌസ് ഫുൾ ഷോസുമായി ചിത്രം മുന്നേറുകയാണ്. ടാഗ് ലൈനിനോട് അക്ഷരാർഥത്തിൽ നീതി പുലർത്തുന്ന കൺടെന്റുമായി എത്തിയ മാസ്റ്റർപീസ് പ്രേക്ഷകർ ഏറ്റെടുത്തതിന്റെ തെളിവാണിത്.

മമ്മൂട്ടി എഡി എന്ന കോളേജ് പ്രൊഫസറുടെ വേഷത്തിൽ എത്തുന്ന ചിത്രം മാസ്സ് ആക്ഷനോടൊപ്പം എന്റർടൈനൈർ വാല്യൂസും കോർത്തിണക്കി പ്രേക്ഷകർക്ക് നൽകുന്നു. ഏറെ നാൾക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരു മാസ് കാരക്ടർ ആയി സ്ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ആരാധകർ. എല്ലാ അർഥത്തിലും പ്രേക്ഷകരെ എന്റെർറ്റൈനിങ് ചെയ്യിപ്പിക്കുന്ന ചിത്രമാണ് മാസ്റ്റർപീസ്. ട്വിസ്റ്റോടുകൂടി ഉള്ള ഉദയ്കൃഷ്ണയുടെ കഥ ചിത്രത്തിന് മാറ്റുകൂട്ടുമ്പോൾ അജയ് വാസുദേവിന്റെ സംവിധാന മികവിൽ ഒരുങ്ങിയ മാസ്സ് സീക്യുൻസുകൾ ചിത്രത്തിന് കൂടുതൽ മോഡികൂട്ടുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . പതിനഞ്ച് കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, ഗോകുൽ സുരേഷ്, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍, പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. വിനോദ് ഇല്ലമ്പള്ളി ആണ് മാസ്റ്റർപിസിന്റെ ദൃശ്യങ്ങൾക്ക് പിന്നിൽ, എഡിറ്റിംഗ് ജോൺ കുട്ടിയും, സംഗീതം ദീപക് ദേവും ആണ് നിർവഹിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരും ആരാധകരും മാസ്റ്റർപീസിനെ ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ഇനി മാസ്റ്റർപീസ് തരംഗത്തിന്റെ നാളുകൾ.

Comments are closed.