ഹൈ വോൾട്ട് ആക്ഷൻ രംഗങ്ങളുമായി മാസ്റ്റർപീസ് ക്രിസ്മസിന്!!!!മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷ ഏറെ വലുതാണ്. അജയ് വാസുദേവൻ എന്ന മാസ്സ് സിനിമകളെ സ്നേഹിക്കുന്ന സംവിധായകനും പുലിമുരുകൻ അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ എന്ന മെഗാമാസ്സ്‌ തിരക്കഥാകൃത്തും ചേരുമ്പോൾ മമ്മൂക്ക ആരാധകർക്ക് അതൊരു വിരുന്നാകും എന്ന് ഉറപ്പാണ്. ആദ്യം ഓണം റീലീസായി എത്തുമെന്ന് പറയപ്പെട്ട ചിത്രം വമ്പൻ ബഡ്ജറ്റിൽ ഉള്ളൊരു ചിത്രമായത് കൊണ്ട് വർക്കുകൾ കംപ്ലീറ്റ് ചെയ്യാൻ ഡിസംബറിലേക്ക് റീലീസ് നീട്ടുകയായിരുന്നു.

ക്രിസ്മസിന് പ്രേക്ഷകരെ തേടി മാസ്റ്റർ പീസ് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. മമ്മൂട്ടി എഡ്വേർഡ് ലിവിങ്സ്റ്റൻ എന്ന എഡിയായി എത്തുന്ന ചിത്രം താരങ്ങളാൽ സമ്പന്നമാണ്. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മഖ്‌ബൂൽ സൽമാൻ, വരലക്ഷ്മി ശരത്കുമാർ, മഹിമ നമ്പ്യാർ, പൂനം ബജ്‌വ എന്നിങ്ങനെ വലിയ താര നീരയുണ്ട് മാസ്റ്റർ പീസിന്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമായതിനാൽ ആറു ആക്ഷൻ രംഗങ്ങൾ ചിത്രത്തുലുണ്ട്. ആറും വ്യത്യസ്തമാക്കി ചെയ്യുന്നതിനായി നാലു സ്റ്റണ്ട് മാസ്റ്ററുകളാണ് ചിത്രത്തിനായി ഒന്നിച്ചത്.

പ്രശ്നക്കാരായ ഒരു കൂട്ടം വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ അവരെ ഒതുക്കാനായി പ്രിൻസിപ്പൽ കൊണ്ടുവരുന്ന എഡി എന്ന അധ്യാപകന്റെ കഥപറയുന്ന ചിത്രം മഴയെത്തും മുൻപേ എന്ന ഹിറ്റിനു ശേഷം മമ്മൂട്ടി കോളേജ് അധ്യാപകനാകുന്ന ചിത്രമാണ്. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയുന്നത്. നാലു പാട്ടുകളും ചിത്രത്തിലുണ്ട്.

Comments are closed.