ഹൈപില്ല, മാസ്സില്ല, ഫാൻസ്‌ ഷോകൾ ഇല്ല.. എന്നിട്ടും ഈ പടത്തിന് ടിക്കറ്റ് കിട്ടാനില്ല!! അതാണ് നല്ല സിനിമയുടെ വിജയംനല്ല സിനിമകൾ അങ്ങനെയാണ്, ഒന്നും മിണ്ടാതെ ആളും ആരവവുമില്ലാതെ ഒരു സൈഡിൽ കൂടെ എത്തും. എന്നിട്ട് ഒരു വമ്പൻ ഹിറ്റായി മാറും. അത്തരം സിനിമകൾക്ക് ഹൈപ്പ് കുറവായിരിക്കും ഫാൻസ്‌ ഷോയോ, കൊട്ടിഘോഷിപ്പോ സൊ കാൾഡ് റീലീസ് ബഹളങ്ങളോ ഒന്നും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ഉണ്ടയും. അധികം ബഹളം ഒന്നുമില്ലാതെ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് എങ്ങും. സോഷ്യൽ മീഡിയയിലും എങ്ങും ഈ സിനിമയെ കുറിച്ച് തന്നെയാണ് ചർച്ച…

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ വച്ചേറ്റവും ഹൈപ് കുറഞ്ഞ സിനിമ തന്നെയായിരുന്നു ഉണ്ട. സാധാരണ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ ദിനത്തിലെ അത്ര ആളും ആരവവും ഒന്നും ഉണ്ടക്ക് ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ആ പേരിന്റെ ഒരു ക്യുരിയോസിറ്റി മാത്രമാണ്. എന്നാൽ പോലും അതൊന്നും റീലീസ് ദിനത്തിൽ പ്രതിഫലിച്ചു കണ്ടില്ല. ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം സിനിമക്ക് കൂടുതൽ കൂടുതൽ പ്രേക്ഷകരെ എത്തിച്ചു…

ഒട്ടും ഹൈപ്പിലാതെ പുറത്തു വന്നൊരു സിനിമ ഇങ്ങനെ തീയേറ്ററുകളിൽ മാജിക് സൃഷ്ടിക്കുന്നു എങ്കിൽ അത് അതിന്റെ മെറിറ്റ് കൊണ്ട് മാത്രമാണെന്നു പറയാതെ വയ്യ. സൊ കാൾഡ് ഫാൻസ്‌ തള്ളു പോലും അതിനു ഇല്ലെന്നു ഉള്ളത് അടിവരയിട്ട് പറയണം. സിനിമ അങ്ങനെയാണ് അത് ഹൃദയങ്ങളെ ആണ് കീഴടക്കുന്നത്. നല്ല സിനിമയാണെന്ന് കേട്ടാൽ ഒരു സിനിമ പ്രേമിക്ക് അത് കാണാതിരിക്കാൻ കഴിയില്ല

Comments are closed.