“ഹെൽമെറ്റ് വെക്കാത്തതിന് ഒരു പെറ്റി എങ്കിലും തന്നിട്ട് പോ സാറേ” …ലൂസിഫറിലെ കിടിലൻ ഡിലീറ്റഡ് സീൻ കാണം….



ലൂസിഫർ, ഇതിനും മേലെ ഒരു വിജയം ഇനി മലയാള സിനിമയിൽ സ്വപ്‌നങ്ങൾ മാത്രമെന്ന് ഊന്നി പറഞ്ഞു കൊണ്ടാണ് ഓരോ റെക്കോർഡും ഈ ചിത്രം കടത്തി വെട്ടുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അതി വേഗ അമ്പതു, നൂറു, നൂറ്റിഅന്പതു കോടി ക്ലബ്ബിലുകളിൽ നേട്ടം സൃഷ്‌ടിച്ച ശേഷം ഇരുന്നൂറ് കോടി ക്ലബ്ബിൽ കയറിയിരുന്നു. തീർത്തും സമാനതകൾ ഇല്ലാത്ത ഒരു വിജയം തന്നെയാണിത്.

ലൂസിഫർ 2 പുറത്തു വരും എന്നാണ് ഓരോ മലയാളിയുടെയും പ്രതീക്ഷ. അതിനു ആക്കം കൂട്ടി പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ളവർ ഓരോ സൂചനകളും നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പലരും l2 വരുന്നെനും അതിൽ മോഹൻലാൽ ഡബിൾ റോളിൽ ആയിരിക്കും എന്നൊക്കെയുള്ള അനുമാനങ്ങൾ വസ്തുതകൾ സഹിതം നിരത്തിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ലൂസിഫർ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു. ഒരു ഫ്രാഞ്ചൈസ് ആയി ആണ് ലൂസിഫർ ഡിസൈൻ ചെയ്തിട്ടുള്ളത് എന്നും. അത് തനിക്കും പ്രിത്വിക്കും അറിയാമെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തന്നെ ശെരിയല്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്. ലൂസിഫറിലെ കിടിലൻ ഡിലീറ്റഡ് സീൻ കാണം …

Comments are closed.