ഹാപ്പി ബർത്ത്ഡേ അജു വർഗീസ് !!2019 ലും കൈ നിറയെ വേഷങ്ങളുമായി അജു!മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രം മലയാളത്തിന് സമ്മാനിച്ചത് ഒരു കൂട്ടം കഴിവുറ്റ താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയുമാണ്. അവരിൽ പ്രശസ്തിയുടെയും സ്വീകാര്യതയുടെയും പടവുകൾ കയറിയ താരങ്ങളിൽ ഒരാൾ തന്നെയാണ് അജു വർഗീസ്. മലയാള സിനിമയുടെ രസക്കൂട്ടുകളിൽ അജുവിന്റെ പേര് ഒഴിവാകാൻ കഴിയാത്ത ഒന്ന് തന്നെയായി പില്കാലത് മാറി. പുട്ടിനു പീര കണക്കെ അയാൾ നമ്മുടെ സിനിമകളിലെ അഭിവാജ്യ ഘടകമായി മാറി. ഇന്ന് അജുവിന്റെ പിറന്നാൾ ആണ്.

എൻജിനിയറിങ് വിദ്യാഭ്യാസത്തിനു ശേഷം ഇന്സേര്ട്ട് ചെയ്തു ഒരു കണ്ണടയും മുഖത്തു ഫിറ്റ് ചെയ്തു ഏതെങ്കിലും കമ്പനിയുടെ കംപ്യൂട്ടറിനു മുന്നിൽ ഇരുന്നു ഒരു ശരാശരി മലയാളി ജീവിതം ആയിപോകാതെ സ്വപ്നങ്ങൾക്ക് പിന്നാലെ യാത്ര ചെയ്യാൻ കാണിച്ച ധൈര്യം തന്നെയാണ് അജു തീയേറ്ററുകളിൽ ചിരിയലകൾ തീർക്കുന്ന അജുവിന്റെ വിജയത്തിന് പിന്നിൽ. 2015 നു ശേഷം അജു അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 70 നു മുകളിൽ ആണ്. ഇന്നത്തെ കാലത്തു ഒരു നടനും ഇത് പോലെ ഓടി നടന്നു അഭിനയിച്ചിട്ടുണ്ടാകില്ല.

2019 ലും അജു കൈ നിറയെ ചിത്രങ്ങളുമായി നമുക്ക് മുന്നിൽ എത്തുന്നുണ്ട്. സച്ചിൻ, പന്ത്, വിജയ് സൂപ്പറും പൗര്ണമിയും, ജൂൺ, നീയും ഞാനും, മധുര രാജ, കോടതി സമക്ഷം ബാലൻ വക്കിൽ, ജാക്ക് ആൻഡ് ജിൽ, ലവ് ആക്ഷൻ ഡ്രാമ, മസ്താൻ, സായാഹ്‌ന വാർത്തകൾ, മാർക്കോണി മത്തായി എന്നിങ്ങനെ കരാർ ആയ ചിത്രങ്ങളുടെ ലിസ്റ്റ് നീളുന്നു. മാത്രമല്ല ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ രംഗത്തേക്കും ചുവടെടുത്തു വയ്ക്കുന്നുണ്ട് അജു. മലയാള സിനിമയുടെ അജു ആശാന് ബർത്ഡേ വിഷുകൾ.

Comments are closed.