ഹരീഷ് കണാരന്റെ ആരാധകരുടെ നിരയിൽ ഒരാൾ കൂടെ !! ലുലു ചെയർമാൻ യൂസഫലി !! സംഭവം ഇങ്ങനെഉപ്പില്ലാതെ കഞ്ഞി ഇല്ല എന്നു പറയുന്നത് പോലെയാണ് മലയാള സിനിമയ്ക്ക് ഇപ്പോൾ ഹരീഷ് കണാരൻ എന്ന താരം. കോമെടി, സ്കിറ്റ് പ്രോഗ്രാമുകളിൽ നിന്ന് സിനിമയിലെത്തുകയും സിനിമയിൽ സ്ഥിര സാന്നിധ്യമാകുകയും ചെയ്ത ഹരീഷ് കണാരൻ ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. തന്റേതായ ശൈലിയിലൂടെ ആണ് ഹരീഷ് മലയാള സിനിമയിലെ മുഖ്യഹാസ്യ താരങ്ങളുടെ പട്ടികയിലേയ്ക്ക് ഇടം പിടിച്ചത്. 2014 ൽ പുറത്തു വന്ന ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്..

ഈ ചെറിയ കാലയളവിനുള്ളിൽ ഹരീഷ് കണാരൻ ആരാധകരാക്കിയവർ ഏറെ. സ്വതസിദ്ധമായ നമ്പറുകൾ കൊണ്ട് ചിരി പടർത്തുവാനുള്ള ഹരീഷിന്റെ മികവിനെ പ്രേക്ഷകര് അംഗീകരിച്ചു കഴിഞ്ഞു. ഹരീഷിന്റെ ആരാധകരുടെ ലിസ്റ്റിൽ മലയാളികളുടെ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വലിയ മനുഷ്യനുമുണ്ട്. ആരാണെന്നല്ലേ. എം എ യൂസഫലി. അദ്ദേഹം ഹരീഷിന്റെ ആരാധകൻ ആണെന്നുള്ള കാര്യം പുറത്തു വിട്ടത് സംവിധായകൻ ഷാഫിയാണ്. ഹരീഷ് പ്രധാന വേഷങ്ങളിൽ ഒന്നിലെത്തിയ ഒരു ബോംബ് കഥ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഷാഫി.

ചിത്രത്തിലെ ഹരീഷിന്റെ പ്രകടനം കണ്ടു ചിരി നിർത്താൻ കഴിഞ്ഞില്ലെന്നു പറഞ്ഞാണ് അപ്രതീക്ഷിതമായി തനിക്ക് വന്ന കാളിൽ യൂസഫലി പറഞ്ഞു തുടങ്ങിയതെന്നി ഷാഫി ഓർത്തെടുക്കുന്നു. ജീപ്പിൽ ബോംബ് ഉണ്ടെന്നും അത് ഏത് നിമിഷം പൊട്ടുമെന്നും അറിഞ്ഞിട്ട് ആ ടെൻഷൻ മറക്കാൻ ഉള്ള ഹരീഷിന്റെ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ ആണ് അദ്ദേഹത്തിനെ കുടു കൂടെ ചിരിപ്പിച്ചത്. ഹരീഷനെ കാണണമെന്നും ഒരു സമ്മാനം നൽകണമെന്നും അദ്ദേഹം പറഞ്ഞതായി ഷാഫി ഒരു അഭുമുഖത്തിൽ കൂട്ടിച്ചേർത്തു “

Comments are closed.