‘സർ, ഞാനെന്താ ചെയ്യേണ്ടത്?!ഓരോ ഷോ‌ട്ട് കഴിയുമ്പോഴും ലാലേട്ടൻ ചോദിക്കും!!

0
126

സിറ്റി ഓഫ് ഗോഡ് എന്ന ചിത്രം സംവിധാനം ചെയ്തു സംവിധായകന്റെ കുപ്പായം അനിയൻ തീരുമാനിച്ചതാണ് പൃഥ്വിരാജ്. അതിനായി അഡ്വാൻസ് വരെ വാങ്ങിയതാണ്, എന്നാൽ ചില പ്രോജക്ടുകളുടെ തിരക്കുകൾ കാരണം അത് നടന്നില്ല. വർഷങ്ങൾക്ക് ശേഷം പ്രിത്വി തന്റെ ആദ്യ ചിത്രം ഒരുക്കുകയാണ്. മോഹൻലാൽ നായകനാകുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും ഒരു വമ്പൻ പ്രൊജക്റ്റ് തന്നെയാണ് . അരങ്ങിലും അണിയറയിലും ഒരുപിടി പ്രതിഭാധനർ ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്..

സംവിധായകനായുള്ള ആദ്യ ചിത്രത്തിൽ മോഹൻലാലിനെ പോലെ വലിയൊരു കലാകാരനെ ഡയറെക്ട് ചെയ്ത അനുഭവം പ്രിത്വി അടുത്തിടെ ഒരു അഭിമുഖത്തിൽ വിശദീകരിച്ചത് ഇങ്ങനെ “ലാലേട്ടനെ വെച്ച് 14–15 ടേക്ക് ഒക്കെ പോയ അവസരമുണ്ട്. അത് അദ്ദേഹം ചെയ്തത് നന്നാകാത്തു കൊണ്ടല്ല, എന്തെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ടായിരുന്നു. പക്ഷേ ലാലേട്ടൻ എപ്പോഴും പിന്നെന്താ എന്നു ചോദിച്ച്,വെയിലൊക്കെ സഹിച്ച് വീണ്ടും ചെയ്യും. അദ്ദേഹമൊരു പ്രതിഭാസമാണ്, ലാലേട്ടനൊടൊപ്പം ജോലി ചെയ്തത് പൂർണമായും പൂർണമായും ആസ്വദിച്ചിരുന്നു’…ഓരോ ഷോ‌ട്ട് കഴിയുമ്പോഴും സാര്‍, ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം എന്‍റെ അടുക്കലെത്തി ചോദിക്കുമായിരുന്നു , വര്ഷങ്ങളുടെ എക്സ്പെരിയൻസ് അദ്ദേഹത്തിന് ഉണ്ട് ചെയേണ്ടത് എന്തെന്ന് അറിയാം എന്നാലും എന്റെ വാക്കുകൾ കേൾക്കാൻ അദ്ദേഹം കാത്തു നിൽക്കും.

ആദ്യ സിനിമയായ ലൂസിഫർ കണ്ടു തനിക്ക് പറ്റിയ പണിയല്ല എന്ന് ആരെങ്കിലും പറയുന്നെങ്കിൽ പിന്നെ സംവിധയകന്റെ കുപ്പായത്തിൽ എത്തില്ല എന്നും അദ്ദേഹം പറഞ്ഞു.കഴിയുന്നത്ര പൂർണതയോടെയാണ് ലൂസിഫർ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ അത് മോശമാണെന്നു പറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്ക് ഉണ്ടെന്നും പ്രിത്വി കൂട്ടിച്ചേർക്കുന്നു.