സൗബിൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി!!!!സിനിമയിൽ ഏറെകാലം അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച് അപ്രത്യക്ഷമായി അഭിനയരംഗത്തേക്ക് എത്തി തിളങ്ങിയ താരമാണ് സൗബിൻ. പറവ എന്ന ചിത്രത്തിലൂടെ തനിക്ക് സംവിധാനവും വഴങ്ങുമെന്ന് ഈ താരം തെളിയിച്ചു. നിരൂപപ്രശംസയും സാമ്പത്തിക വിജയവും നേടിയ പറവക്ക് ശേഷം സൗബിന്റെ ചിത്രം ഏതെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. എന്നാൽ തന്റെ അടുത്തചിത്രത്തെ കുറിച്ച് സൗബിൻ സോഷ്യൽ മീഡിയയിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ അടുത്ത ചിത്രം സംവിധായകൻ ആഷിഖ് അബുവാണ് നിർമിക്കുന്നതെന്നും താൻ അതിന്റെ സ്ക്രിപ്റ്റ് വർക്കിലാണെന്നും സൗബിൻ പ്രേക്ഷകരോട് പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ട്‌ എന്തെന്നാൽ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഒരു പ്രധാന വേഷം അവതരിപ്പിക്കുമെന്ന് റിപോർട്ടുകൾ. 5 വർഷം മുൻപാണ് ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചതെന്നും തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. സൗബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ next എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവയ്ച്ചത് ഇതിനെ സാധൂകരിക്കുന്നു.

സൗബിൻ സംവിധാനം ചെയ്ത പറവയുടെ dvd റിലീസ് കുറച്ച് ദിവസം മുൻപാണുണ്ടായത്. ചിത്രം സോഷ്യൽ മീഡിയയിൽ ഗംഭീരപ്രശംസ നേടുകയാണ്. മമ്മൂട്ടി ഇപ്പോൾ മാമാങ്കം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. അദ്ദേഹത്തിന്റെ ഉടൻ പുറത്തുവരാനുള്ള ചിത്രം ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തതികൾ ആണ്.

Comments are closed.