സൗബിന്‍റെ സജിയും പോത്തേട്ടന്‍റെ ഉപദേശങ്ങളും!!!ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് . ഷൈൻ നിഗം നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ഫഹദ് ഫാസിൽ എത്തുമെന്ന് അറിയുന്നു. ദേശിയ അവാർഡ് നേടിയ തിരക്കഥാകൃത്തും കൂടെയായ ശ്യാം പുഷ്ക്കരൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ആഷിഖ് അബുവിന്റെ അസ്സോസിയേറ്റ് ആയ മധു നാരായണൻ ചിത്രം സംവിധാനം ചെയ്യും.

ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് എങ്ങു നിന്നും ലഭിച്ചത്. ഇപ്പോളിതാ സിനിമയെ സംബന്ധിക്കുന്ന രണ്ടു വീഡിയോസ് കൂടെ പുറത്തിറങ്ങിയിട്ടുണ്ട്. നിർമ്മാതാവ് ശ്യാം പുഷ്ക്കരൻ ഷൂട്ട് ചെയ്ത വിഡിയോകളാണവ. ഒന്ന് സിനിമയുടെ ഷൂട്ടിന് തലേന്നു ഉള്ള ചർച്ച ആണ് അടുത്തത് ഡബ്ബിങിനിടെ ഷൂട്ട് ചെയ്തതും.

ശ്യാം പുഷ്ക്കരൻ ഡയറീസ് എന്ന പേരിലാണ് ഈ വിഡിയോകൾ പുറത്തിറങ്ങിയിട്ടുള്ളത്. ആദ്യത്തെ വീഡിയോയുടെ പേര് സാമ്പിൾ സജി എന്നാണ്. സൗബിൻ ഡബ്ബ് ചെയുന്നതാണ് വിഡിയോയിൽ ഉള്ളത്. രണ്ടാമത്തേത് ദിലീഷ് പോത്തൻ ഷൂട്ടിന് മുൻപ് ടീമിന് നൽകുന്ന നിർദേശങ്ങളാണ്. മദ്യപാനം കണ്ട്രോൾ ചെയ്യണം, 6 മണിക്കൂർ ഉറങ്ങണം എന്നിങ്ങനെയുള്ള നിർദേശങ്ങളുടെ നീണ്ട ലിസ്റ്റ് പോത്തേട്ടൻ വായിക്കുന്നുണ്ട് വിഡിയോയിൽ…

Comments are closed.