സൗബിനും മകന്‍ ഒര്‍ഹാനും…പുതിയ ഫോട്ടോസ് കാണാം…അസിസ്റ്റന്റ് ഡയറെക്ടർ ആയി ആണ് സിനിമയിൽ എത്തിയതെങ്കിലും ഇന്നൊരു നടൻ എന്ന രീതിയിലാണ് സൗബിൻ ഷാഹിറിനെ മലയാളികൾ തിരിച്ചറിയുന്നത്. കഴിഞ്ഞ തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സൗബിൻ നേടിയിരുന്നു. ഈ വര്ഷം പുതിയൊരു സന്തോഷം കൂടി സൗബിന്റെ ജീവിതത്തിലേക്ക് എത്തിയിരിന്നു. സൗബിനും ഭാര്യ ജാമിയക്കും ഒരു ആൺകുഞ്ഞു പിറന്നത്. ഒർഹാൻ സൗബിൻ എന്നാണ് കുഞ്ഞിന്റെ പേര്…

2017 ഡിസംബെരിൽ ആണ് സൗബിൻ ജാമിയയെ വിവാഹം ചെയ്തത്. ജാമിയ കോഴിക്കോട് സ്വദേശിനി ആണ്. 2003 ൽ ക്രോണിക് ബാച്ചിലർ എന്ന സിദ്ദിഖ് ചിത്രത്തിലൂടെ സിനിമ ലോകത്തു എത്തിയ ഒരാളാണ് സൗബിൻ. സൗബിന്റെ അച്ഛൻ ബാബു ഷാഹിർ സംവിധായകൻ ഫാസിലിന്റെ അസ്സോസിയേറ്റും പിന്നീട് സിനിമകളിലെ പ്രൊഡക്ഷൻ കൺട്രോളറും ഒക്കെ ആയിരുന്നു. ആ സിനിമ പാരമ്പര്യം തന്നെയാകണം സൗബിനെയും സിനിമയിൽ കൊണ്ട് വന്നത്. രാജീവ് രവി ചിത്രം അന്നയും റസൂലിലുടെ സൗബിൻ നടനായി അരങ്ങേറി, പറവ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. സൗബിന്‍, കുഞ്ഞു ഒർഹാന്‍റെ പുതിയ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിട്ടു…

Comments are closed.