സ്വാതന്ത്ര്യ സമരകാലത്തെ കഥയുമായി രാജമൗലി ചിത്രം RRR. എത്തുന്നത് വമ്പൻ താരനിരരാജമൗലി എന്നത് ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രം കൊണ്ട് തന്നെ ഒരു ബ്രാൻഡായി മാറിയിരുന്നു. ഇന്ത്യൻ സിനിമയുടെ തന്നെ മുഖമുദ്ര ആയ ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് RRR. ജൂനിയർ എൻ ടി ആറും രാംചരണും ആണ് ചിത്രത്തിലെ നായകന്മാർ. ഇന്നലെ വിളിച്ചുകൂട്ടിയ പ്രസ് കോൺഫറൻസിൽ രാജമൗലി ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. പേര് പുറത്തു വന്നത് തൊട്ട് ഇത് ഏത് തരത്തിലുള്ള സിനിമയാണ് എന്ന് ആരാഞ്ഞവർക്കുള്ള മറുപടിയും അദ്ദേഹം നൽകി.സ്വാതന്ത്ര്യ സമരകാലത്തെ കഥയാണ് ചിത്രം പറയുന്നത്.

1920 കളിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് മുന്നിട്ടിറങ്ങിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നി സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നു. ഇതിൽ സീതാരാമ രാജു ആയി രാംചരണും കോമരം ഭീം ആയി ജൂനിയർ എൻ ടി ആറും എത്തുന്നു. നൂറു ശതമാനം ഒരു കല്പിത കഥയാണ് ചിത്രം പറയുന്നത്. മുഖ്യ കഥാപാത്രങ്ങൾ ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ടു പോരാളികൾ ആണെങ്കിലും ഇവർ തമ്മിൽ കണ്ടിട്ടില്ല, അവർ കണ്ടുമുട്ടിയാൽ എന്താകും എന്ന ചിന്തയിൽ നിന്നുമാണ് ഈ ചിത്രത്തിലേക്ക് വന്നത് എന്ന് രാജമൗലി പറയുന്നു.

അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. രാംചരണിന്റെ നായികയായി ആണ് ആലിയ ഭട്ട് എത്തുന്നത്. ചെറുതെങ്കിലും ഒരു ഗംഭീര കഥാപാത്രത്തെ ആണ് അജയ് അവതരിപ്പിക്കുന്നത്.രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദ് കഥ രചിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രാജമൗലി തന്നെയാണ്. പത്തു ഭാഷകളിൽ ചിത്രം റീലിസിന് എത്തും.

Comments are closed.