സ്ലിം സ്യുട്ടിൽ പാറപുറത്തു കയറി അമല പോളിന്റെ സാഹസികത.. ചിത്രങ്ങൾ വൈറൽ

0
15

സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള ഒരു താരമാണ് അമല പോൾ. തെന്നിന്ത്യയിലെ പ്രധാന ഭാഷകളിലെ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള അമല ഒരു മലയാളിയാണ്. താരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ബോൾഡ് ആയിട്ടുള്ള ഫോട്ടോകൾ പങ്കു വയ്ക്കാറുണ്ട്. സദാചാര രോഗികളുടെ വിമർശനം ഏറ്റു വാങ്ങാറുണ്ടെങ്കിലും അമല പോൾ അതൊന്നും കാര്യമാക്കാറില്ല. ഇപ്പോൾ അമല സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളും വൈറലാകുകയാണ്…

അമല ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ് . സ്വിം സ്യൂട്ടില്‍ ഒരു പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞു കയറുന്നതായ ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്. ‘എന്നെ തളര്‍ത്തുന്ന എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. ഒരുപാട് കമന്റുകളും ലൈക്കുകളും ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

നേരത്തെ ബീച്ചിൽ സർഫിങ് നടത്തുന്ന ചിത്രങ്ങളും താരം പങ്കു വച്ചിരുന്നു. പുതുച്ചേരിയിലെ ബീച്ചിൽ സർഫിങ് പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് താരം അന്ന് പങ്കു വച്ചത്. ആടെ എന്ന അമല പോൾ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. അതോ അന്ത പറവ പോലെ എന്ന ചിത്രമാണ് അമല അടുത്ത് അഭിനയിക്കാനിരിക്കുന്നത്. ബ്ലെസ്സിയുടെ ആട് ജീവിതത്തിലും അമല പോൾ വേഷമിടുന്നുണ്ട്..