സ്റ്റാർ സിംഗർ വേദികളിൽ കൈയടികളേറ്റു വാങ്ങിയ ബാബു ഇന്ന് ജീവിക്കാൻ തെരുവിൽ പാടുന്നു!!!ഒന്നര വയസുള്ളപ്പോൾ കണ്ണില്ലാത്തതിന്റെ പേരിൽ ബാബുവിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്. വീടും സ്വന്തക്കാരുമില്ലാതെ ബാബു വളർന്നു. കണ്ണിനു കാഴ്ച ഇല്ലായിരുന്നു എങ്കിലും ഉൾക്കണ്ണിന്റെ കാഴ്ച കൊണ്ട് മുന്നോട്ട് നടന്നു. ലോകം അയാൾക്ക് നിഷേധിച്ചവ ഒരുപാടുണ്ട് അച്ഛനമ്മമാരുടെ സ്നേഹം, നല്ലൊരു ബാല്യം, വീട്, കുടുംബം, പഠനം അങ്ങനെ എന്തെല്ലാം. ഒരു മനുഷ്യായുസിൽ ഒരുവൻ കടന്നു പോകുന്ന കഷ്ടതയുടെ ഇരട്ടിയിലധികം ഈ പ്രായത്തിലൂടെ ബാബു കടന്നു പോയി.

ദൈവം ചില നേരത്തു മനുഷ്യ ജീവിതങ്ങളെ വച്ച് പന്താടുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നും. ചിരിക്കാൻ പോലും വിധിക്കപെടാത്ത മനുഷ്യരുമുണ്ട് ഈ ലോകത്തിൽ എന്ന് നമ്മോട് പറയുന്ന ചില ജീവിതങ്ങൾ പോകുന്ന പാതകൾ അത്രക്കും മണ്ണും കല്ലും നിറഞ്ഞതാണ്. ബാബുവിന് ഇപ്പോൾ നാല്പത്തി അഞ്ചു വയസു. പതിനഞ്ചാം വയസു മുതൽ പലരുടെയും കാരുണ്യം കൊണ്ട് പാട്ട് പഠിക്കാനുള്ള അവസരം ലഭിച്ച ബാബു ഐഡിയ സ്റ്റാർ സിംഗറിലേക്ക് എത്തിയ നാൾ മുതലാണ് നാല് പേര് അറിഞ്ഞൊരാളായി മാറിയത്. പരിപാടിയിൽ പാടിയതിനു ശേഷം ഗാനമേളകളിൽ പാടാനുള്ള അവസരം കിട്ടി കായംകുളത്തുകാരൻ ബാബുവിന്, ഒപ്പം അദ്ധ്യാധമിക പ്രഭാഷണങ്ങളിലും മറ്റു സജീവമായി. എന്നാൽ ഇതൊന്നും ജീവിക്കാനുള്ള പൂർണമായ വഴി ആയിരുന്നില്ല…

സീസൺ സമയത്തു എത്തി ഗാനമേള ട്രൂപ്ക്കാർ ബാബുവിനെ കൊണ്ട് പോകുമെങ്കിലും അത് കഴിഞ്ഞുള്ള സമയങ്ങളിൽ ജീവിക്കാൻ കഷ്ടപ്പെടുകയാണ് ബാബു. രണ്ടോ മൂന്നോ മാസം നീളുന്ന സീസൺ കൊണ്ട് ഒരു വര്ഷം തള്ളി നീക്കാൻ അത്രയേറെ ബുദ്ധിമുട്ടുന്നുണ്ട് ബാബു. ബാബുവിന് സ്വന്തമെന്നു പറയാനാരുമില്ല, കരുവാറ്റകടുത്തു എടുത്തു വളർത്തിയ ഒരാൾ മാത്രമുണ്ട് സ്വന്തമെന്നു പറയാൻ നാളിതുവരെ. ആകെയുള്ള സമ്പാദ്യം സ്റ്റാർ സിംഗറിന് ശേഷം ലഭിച്ച ഗാനമേളകളിൽ നിന്ന് സമ്പാദിച്ച കാശ് കൊണ്ടൊരു വീട് മാത്രമാണ്. ഇന്ന് ജീവിക്കാൻ വേണ്ടി കവലകളിലും, അമ്പലങ്ങളിലും നിന്ന് പാടി അവിടെ നിന്ന് ലഭിക്കുന്ന ചില്ലറ തുട്ടുകളുടെ കിലുക്കം കേട്ട് മുന്നോട്ട് പോകുകയാണ് ബാബു. ടി വി യിൽ അയാളെ കണ്ടു കൈയടിച്ചവർക്ക് ഒരുപക്ഷെ പെട്ടന്നു കണ്ടാൽ പോലും മനസിലാകാത്ത രീതിയിൽ ഒരു തെരുവുഗായകനെ പോലെ ബാബു ജീവിക്കുന്നു…

ഭാര്യ സിന്ധുവിനും മക്കൾ സായി ലക്ഷ്മിക്കും, സായി കൃപക്കും വേണ്ടി അമ്പലമുറ്റങ്ങളിൽ നിന്ന് ഭഗവാന്റെ ഗീതങ്ങൾ ആലപിക്കുബോൾ അന്നത്തെ ഭക്ഷണം എന്നത് ആളുകൾ കൈയിൽ നൽകുന്ന ചില്ലറ നാണയങ്ങളുടെ കനം അനുസരിച്ചാണ്. അവിടെ സ്റ്റേജ് ഇല്ല, കയ്യടിക്കാൻ ആളുമില്ല. ഉൾ കാഴ്ച കൊണ്ട് ജീവിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ കഷ്ടതകൾ മാത്രം. ബാബു ചിരിക്കുകയാണ് എന്നെങ്കിലും താൻ പാടുന്ന അമ്പലങ്ങളിലെ മുപ്പത്തി മുക്കോടി ദൈവങ്ങളിലൊന്ന് കണിയാൻ. അഥവാ ഇല്ലെങ്കിൽ പോലും ബാബു ജീവിക്കും എന്തെന്നാൽ തോറ്റു കൊടുക്കാൻ ഇഷ്ടമില്ലാത്ത ഒരു മനസുണ്ട് അയാൾക്ക്….

Comments are closed.