സ്ത്രീകളുടെ പേരിൽ വരെ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി എന്റെ സിനിമയെ വിമർശിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്നുഒടിയൻ സംബന്ധിച്ച വിവാദങ്ങൾക്ക് അറുതിയായ മട്ടില്ല. ഓരോ ദിവസം കഴിയുമ്പോഴും പുതിയ വാദങ്ങളുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തുകയാണ്. മഞ്ജു വാര്യർക്ക് എതിരെ തുറന്നടിച്ച ശ്രീകുമാർ മേനോൻ മഞ്ജു സഹായഹിക്കുന്നവരെ കൈവിടുന്നു ഒരാളാണ് എന്ന് പറഞ്ഞിരുന്നു. ഇന്നലെ റിപ്പോർട്ടർ ചാനലിന്റെ ഇന്റർവ്യൂയിൽ ശ്രീകുമാർ മേനോൻ തനിക്ക് എതിരെ പ്രീ പ്ലാൻഡ് അറ്റാക്ക് ആണ് പലരും നടത്തുന്നത് എന്നും പറഞ്ഞു. ശ്രീകുമാറിന്റെ വാക്കുകളിലേക്ക്..

” സോഷ്യൽ മീഡിയയിൽ പല അനലിറ്റിക്കൽ ടൂൾസ് ഉണ്ട് അതിലൂടെ നോക്കുമ്പോൾ മനസിലാകുന്ന കാര്യം ഫെക് പ്രൊഫൈലുകളിലൂടെ ആണ് എന്റെ സിനിമക്ക് എതിരെ ആക്രമണം നടത്തുന്നത്. പെണ്ണുങ്ങളുടെ പേരിൽ വരെ ഫൈസ്ബൂക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ എന്റെ സിനിമയെ തകർക്കാൻ ശ്രമിക്കുന്നു. ഒരുപാട് കട്ട് പേസ്റ്റ് കമെന്റുകൾ ഉണ്ട്. ഒരേ കമെന്റ് നൂറോ നൂറ്റി അമ്പതോ സ്ഥലത്തു വരുന്നുണ്ട്. ഞാൻ പുതിയ ഒരു സംവിധായകൻ ആണ്. ഇതിനു മുൻപ് ഒരു മോഹൻലാൽ സിനിമയുടെയും സംവിധായകൻ അനുഭവിച്ചിട്ടില്ലാത്ത തരത്തിലാണ് എന്നെ ടാർഗറ്റ് ചെയുന്നത്. അത് ഞാൻ നാലഞ്ച് വര്ഷങ്ങളായി അനുഭവിക്കുന്ന സംഭവങ്ങളുടെ ബാക്കി പത്രമാണ്.

ഈ ആക്രമണം എന്റെ നേരെ ഉണ്ടാകുന്നത് വർഷങ്ങൾക്ക് മുൻപ് ഞാൻ മഞ്ജു വാരിയറിന്റെ ബ്രാൻഡിംഗ് ആൻഡ് മാന് മാനേജ്‌മെന്റ് വർക്ക് ഏറ്റെടുക്കുന്നതിന് ശേഷം ഉണ്ടായ ഒരുപിടി കാര്യങ്ങളാണ്. അവർ സിനിമയിൽ എത്തരുതെന്നും ഉയരരുതെന്നും ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടം ആളുകൾ അന്ന് മുതൽ എന്നെ ഫോളോ ചെയ്യുണ്ടായിരുന്നു. അതിന്റെ അവസാനത്തെ ആണി ആണ് എനിക്ക് എതിരെ ഉള്ള പ്രീ പ്ലാൻഡ് അറ്റാക്ക്.”

Comments are closed.