സ്ട്രീറ്റ് ലൈറ്റ്സ് ഒരു ഡാർക്ക് ഫിലിം അല്ല, ഒരു എന്റർടൈനറാണ്!!!സ്ട്രീറ്റ് ലൈറ്റ്സ് എന്ന മമ്മൂട്ടി ചിത്രം നാളെ റീലീസ് ചെയ്യുകയാണ്. ശ്യാം ദത്ത്‌ സൈനുദ്ധീൻ എന്ന ഛായാഗ്രാഹകനിൽ നിന്നു സംവിധായകനിലേക്ക് ഉള്ള ഗീയർ ഷിഫ്റ്റ് കൂടെയാണ് ചിത്രം. ചിത്രത്തെ പറ്റി സംവിധായകൻ ശ്യാം ദത്ത് പറയുന്ന വാക്കുകൾ ഇങ്ങനേ..

“സസ്പെൻസ് ത്രില്ലെർ എന്നാൽ ഡാർക്ക് ഷെയ്ഡ് ഉള്ള ചിത്രമെന്ന ഒരു കോൺസെപ്റ് ഉണ്ട് നമുക്കിടയിൽ. എന്നാൽ സ്ട്രീറ്റ് ലൈറ്റ്സ് അങ്ങനെയുള്ള ഒരു സിനിമയല്ല. ഒരു എന്റർടൈനറായി തന്നെയാണ് കണ്ടിരിക്കുന്നത്. അത്തരത്തിലുള്ള മുൻവിധികൾക്ക് മുകളിലാണ് ചിത്രം. എന്റർടൈൻമെൻറ് ചിത്രത്തിനുള്ള ചേരുവകൾ എല്ലാം സ്ട്രീറ്റ് ലൈറ്റ്സിലുണ്ട്..

ഫാൻസിനു ആഘോഷിക്കാൻ പറ്റിയ സിനിമയല്ല സ്ട്രീറ്റ് ലൈറ്റ്സ്, മറിച്ചു മമ്മൂട്ടി എന്ന നടന്റെ അഭിനയ മുഹൂർത്തങ്ങൾ കാത്തിരിക്കുന്ന ആരാധകർക്ക് വേണ്ടിയുള്ള ചിത്രമാണത്” ചിത്രം തമിഴിലും മലയാളത്തിലുമായി ഷൂട്ട് ചെയ്ത ഒന്നാണ്. തമിഴ് പതിപ്പ് പുറത്തിറങ്ങുന്നത് മലയാളം പതിപ്പ് പുറത്തിറങ്ങി രണ്ടു ആഴ്ച കഴിഞ്ഞാണ്

Comments are closed.