സ്ട്രീറ്റ് ലൈറ്റ്സിലെ എല്ലാം അഭിനേതാക്കളും അതിലെ നായിക നായകന്മാരാണ് – മമ്മൂട്ടി!!!മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശ്യാം ദത്ത് സൈനുദ്ധീൻ സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ്സ് ഇന്നലെ പ്രദർശനത്തിനെത്തി. ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തുലെത്തുന്നത്. മികച്ച അഭിപ്രായമാണ് എങ്ങും ലഭിക്കുന്നത്. ഗൾഫ് നാടുകളിലും കേരളത്തിലെ റീലീസിനൊപ്പം തന്നെ ചിത്രം എത്തുന്നു എന്ന പ്രത്യേകതയും സ്ട്രീറ്റ് ലൈറ്റ്സീനുണ്ട്.

മമ്മൂട്ടിയുടെ പ്ലേയ് ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഗൾഫ് റീലിസിന്റെ പ്രൊമോഷണൽ പരിപാടികൾക്കായി മമ്മൂട്ടിയുണ മറ്റു താരങ്ങളും ഗൾഫിൽ എത്തിയിരുന്നു. ചിത്രത്തിന്റെ ഗൾഫ് ലൗഞ്ചിൽ മെഗാസ്റ്റാറിന്റെ വാക്കുകൾ ഇങ്ങനെ.

” ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും സിനിമയിലെ നായികാ നായകന്മാരെന്നു പറയാനാകും. ഈ സിനിമ ഞാൻ നിർമ്മിക്കാൻ കാരണവും അത് തന്നെയാണ്. ഇതിൽ ഒരുപാട് നായികാ നായകന്മാരുണ്ട്. ഒരുപക്ഷെ ഒരു നായകൻ മാത്രം ഉള്ള ചിത്രം നിർമ്മിക്കാൻ ഒരുപാട് പേര് വന്നേക്കാം. എന്നാൽ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ആരും മുന്നോട്ട് വരില്ല. അത് കൊണ്ട് തന്നെയാണ് ഞാൻ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ”

Comments are closed.