സൂപ്പർ ഡീലക്സ് അതി ഗംഭീരം.. ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിയാത്തതിൽ സങ്കടമുണ്ട് – അനുരാഗ് കശ്യപ്ആരണ്യ കാണ്ഡം എന്ന ചിത്രത്തിന് ശേഷം 8 വർഷങ്ങൾ കഴിഞ്ഞു തികൻ കുമാരരാജ സംവിധാനം ചെയുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. ഫഹദും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്, ഒപ്പം സാമന്ത, രമ്യ കൃഷ്ണൻ, മിഷ്കിൻ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ട്രൈലെർ അടുത്തിടെ റീലീസ് ആയിരുന്നു, മികച്ച അഭിപ്രായങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്. സംവിധായകൻ നളൻ കുമാര സ്വാമിയും തികൻ കുമാരരാജെയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

ചിത്രം കണ്ട്, അതിനെ വാനോളം പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. തിരഞ്ഞെടുക്കപ്പെട്ട ചില സെലിബ്രിറ്റികൾക്ക് വേണ്ടി നടന്ന പ്രിവ്യു ഷോയിലാണ് ചിത്രം അദ്ദേഹം കണ്ടത്. ചിത്രം കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ അദ്ദേഹം സൂപ്പർ ഡീലക്സ് തന്നെ വിസ്മയിപ്പിച്ചെന്നു രേഖപ്പെടുത്തി.നേരത്തെ ചിത്രത്തിന്റെ ഒരു ഭാഗത്തിന് തിരക്കഥ ഒരുക്കാൻ തികൻ കുമാരരാജ അനുരാഗ് കശ്യപിനെ സമീപിച്ചിരുന്നു എങ്കിലും അത് നടന്നില്ല.

ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാത്തതിലെ വിഷമവും അദ്ദേഹം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ ” സൂപ്പർ ഡീലക്സ് കണ്ടു, മനസിനെ വിസ്മയിപ്പിച്ചു, ആഘോഷിക്കാൻ ഒരുപാടുണ്ട്. സിനിമ കണ്ടത് കൊണ്ട് പറയുകയാണ്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാത്തതിൽ ഖേദമുണ്ട്. ഒരു മികച്ച സംവിധായകൻ ആണ് തികൻ കുമാര രാജ, ഒരുപാട് ട്രിക്കുകൾ ഉണ്ട് അദ്ദേഹത്തിന്റെ പക്കൽ. “. ചിത്രം മാർച്ച് 29 നു തീയേറ്ററുകളിൽ എത്തും.

Comments are closed.