സുപ്രിയ ചേച്ചി ഒരു റിപ്ലൈ തരുമോ എന്ന് ചോദ്യം !! ഞാൻ തന്നാൽ മതിയോ എന്ന് പൃഥ്വിരാജ്!!!ലൂസിഫർ എന്ന കന്നി സംവിധാന സംഭരംഭത്തിന്റെ തിരക്കുകളിലാണ് പൃഥ്വിരാജ്. മോഹൻലാൽ നായകനാകുന്ന ചിത്രം ഒരു വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമ ചിത്രീകരണം മുന്നോട്ട് നീങ്ങവേ പ്രിത്വിക്കൊപ്പം കുടുംബവുമുണ്ട് കൂടെ. അലംകൃത എന്ന മകൾ അല്ലിയും ഭാര്യ സുപ്രിയയും പ്രിത്വിക്കൊപ്പം കൂട്ടിന് ലൊകേഷനുകളിൽ എത്താറുമുണ്ട്.

അടുത്തിടെ സുപ്രിയ ലൂസിഫറിന്റെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്നൊരു ചിത്രം പങ്കു വച്ചിരുന്നു. പ്രിത്വിയുടെ മടിയിൽ ഷൂട്ടിംഗ് സമയത് അലംകൃത ഇരിക്കുന്നതും പ്രിത്വിരാജ് ഡയറക്റ്റ് ചെയുന്നതുമാണ് ചിത്രത്തിലുള്ളത്. ‘ദാദാ… എന്നെ കേള്‍ക്കൂ എന്നു അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ്,’ എന്ന ക്യാപ്ഷനോടെ…

നിരവധി ലൈക്കും ഷെയറും ലഭിച്ച ചിത്രത്തിന് താഴെ പൃഥ്വിരാജ് വനിതാ ഫാൻസ്‌ കൂട്ടായ്മ പ്രിത്വി ക്വീൻസ് കമെന്റ് ഇട്ടു. ” സമയം കിട്ടുമ്പോൾ റിപ്ലൈ ചെയ്യുമോ ചേച്ചി ” എന്നായിരുന്നു കമെന്റ്. എന്നാൽ സുപ്രിയയുടെ മറുപടിക്ക് പകരം പ്രിത്വിയുടെ കമെന്റ് ആണ് അതിനു താഴെ വന്നത്. ” ഞാൻ തന്നാൽ മതിയോ ” എന്നായിരുന്നു പ്രിത്വിയുടെ കമെന്റ്. പ്രിത്വിയുടെ കമെന്റ് കണ്ടു ഞെട്ടിയ ആരാധകർ പറഞ്ഞത് “ജീവിതത്തിലെ അതിശയകരമായ നിമിഷങ്ങളിൽ ഒന്നാണിതെന്നു ആണ് ”

Comments are closed.