സുപ്രിയക്കൊപ്പം പ്രിത്വിരാജിന്റെ കറക്കം പുത്തൻ വണ്ടിയിൽ !! പിന്തുടർന്ന് ആരാധകരും…പുത്തൻ വാഹനങ്ങൾ തന്റെ ഗ്യാരേജിൽ എത്തിക്കുന്നതിൽ എന്നും ശ്രദ്ധിക്കുന്ന ഒരാളാണ് പൃഥ്വിരാജ്. നേരത്തെ ലംബോര്ഗിനിയുടെ പുത്തൻ പതിപ്പു വാങ്ങിയ താരത്തിന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരു അഥിതി കൂടെ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് ലാൻഡ് റോവറിന്റെ പുതിയ റേഞ്ച് റോവർ ആണ് സ്വന്തമാക്കി. മൂന്ന് കോടി രൂപയോളം ഓൺറോഡ് വില വരുന്ന റേഞ്ച് റോവർ നിരയിലെ വേഗ് മോഡലാണ് താരം പുതുതായി തന്റെ ഗാരേജിലെത്തിച്ചത്. ഭാര്യ സുപ്രിയ മോനോനൊപ്പം ലാൻഡ് റോവർ കൊച്ചി ഷോറൂമിലെത്തിയാണ് പൃഥ്വി പുതിയ വോഗ് എസ്.യു.വി ഏറ്റുവാങ്ങിയത്.

ആഡംബരവും സൗന്ദര്യവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുപോലെ ഒത്തുചേർന്ന മോഡലാണ് റേഞ്ച് റോവർ വോഗ്. 190 kW പവറും 600 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനും 250 kW പവറും 450 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ പെട്രോൾ എൻജിനുമാണ് വേഗിന് കരുത്തേകുന്നത്. ഇതിലെ ഡീസൽ എൻജിൻ മോഡലാണ് പൃഥ്വി സ്വന്തമാക്കിയത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിലെ ട്രാൻസ്മിഷൻ.

ഇപ്പോളിതാ പുത്തൻ കാറിൽ കറങ്ങുന്ന പ്രിത്വിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. കാക്കനാട് പരിസരത്ത് വെച്ചാണ് ആരാധകര്‍ താരത്തെ കണ്ടത്. ഇൻസ്റ്റാഗ്രാമിൽ താരത്തിനെ ടാഗ് ചെയ്തു കറക്കത്തിനെ കുറിച്ച് ചോദിക്കുന്നവരും ഏറെയുണ്ട്

Comments are closed.