സുന്ദരിയായി നസ്രിയയുടെ മടങ്ങി വരവ് !!!!കൂടെയുടെ സോങ്ങ് ടീസര്‍!!നാല് വർഷത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയുന്ന കൂടെ എന്ന ചിത്രത്തിൽ ഒരു വലിയ താരനിര ഒന്നിക്കുന്നു. മെഗാ ഹിറ്റായ ബാംഗ്ലൂർ ഡെയ്‌സിനു ശേഷം അഞ്ജലി ഒരുക്കുന്ന ചിത്രത്തിലെ നായകൻ പ്രിത്വിരാജാണ്.

പാർവതി, നസ്രിയ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരം നസ്രിയയുടെ മടങ്ങി വരവ് കൂടെയാണ് ചിത്രം. വിവാഹത്തിന് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞാണ് താരം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്നത്.

ചിത്രത്തിൽ പ്രിത്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്ന. അഞ്ജലി മേനോനുമായിയുള്ള സൗഹൃദമാണ് നസ്രിയയുടെ തിരിച്ചു വരവിനു വേദിയൊരുക്കിയത്. തിരുമണം എങ്ങും നിക്കാഹ് എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത്. പറവയിലുടെ പ്രിയങ്കരനായ ലിറ്റിൽ സ്വയംപ് കാമറ കൈകാര്യം ചെയുന്നു. രഞ്ജിത്, മാല പാർവതി, അതുൽ കുൽക്കർണി എന്നിവരും മറ്റു മുഖ്യ വേഷങ്ങളിൽ എത്തുന്നു. സോഗ് ടീസര്‍ കാണാം..

Comments are closed.