സിനിമയുമായി കരിക്ക് ടീം!!.തേരാ പാരാ ..മോഷൻ പോസ്റ്റർ കാണാം..കരിക്ക്.. ഈ അടുത്തിടക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏറ്റവുമധികം മലയാളികൾ കണ്ട ഒരു വെബ് സീരീസ് ഉണ്ട്. കരിക്ക്, വെബ് സീരീസുകൾ മലയാളത്തിൽ പലതും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും കരിക്കിനോളം പ്രേക്ഷകനെ പിടിച്ചിരുത്തിയ പ്രോഗ്രാം ഒന്നും തന്നെയില്ല. അഭിനേതാക്കളുടെ സ്വാഭാവിക അഭിനയവും, ഒപ്പം കോൺടെന്റിലെ ഹ്യുമറുമാണ് കരിക്കിനെ വേറെ ലെവൽ ആകുന്നത്. ഒപ്പം നിഖിൽ എന്ന പ്രതിഭയുടെ സംവിധാന മികവും മികച്ചു നിക്കുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് കരിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് ആദ്യ വിഡിയോയെത്തിയത്. പത്തു വർഷത്തോളമായി ചാനൽ രംഗത് പ്രവർത്തിക്കുന്ന നിഖിൽ ഒരു ഡിജിറ്റൽ മീഡിയ ചാനൽ എന്ന നിലയിലാണ് കരിക്കിന്റെ ആദ്യ വട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. കരിക്കിന് വേണ്ടി ഒടുവിൽ 2018 ൽ ജോലി രാജി വച്ച നിഖിൽ ഒരു കമ്പനി ആയി അത് രെജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീടുള്ളത് ചരിത്രം. മലയാളത്തിലെ ലക്ഷണമൊത്ത വെബ് സീരിസ് സൃഷ്ടിക്കപ്പെട്ടു.

തേരാ പാരാ എന്ന കരിക്കിന്റെ മിനി വെബ് സീരിസിന് ആരാധകർ ഏറെയാണ്. എന്നാൽ തേര പാരാ എന്ന പേരിൽ പുതിയ ഒരു സിനിമ സൃഷ്ടിക്കാൻ ആണ് നിഖിലിന്റെ ശ്രമം. ഇന്ന് രാവിലെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി..

Comments are closed.