സിക്സ് പാക്ക് ഇപ്പോൾ സ്കൂൾ ബാഗ് പോലെ. കേരളത്തിൽ വന്ന ശേഷം സുദേവ് നായരുടെ മാറ്റംആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നടൻ ആണ് സുദേവ് നായർ. ഒരു മുംബൈ മലയാളിയാണ് താരം. മലയാളത്തിൽ ഇപ്പോഴും മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്. സിക്സ് പാക്ക് ബോഡിയുമായി തിളങ്ങി നിന്നയാളാണ് സുദേവ് നായർ. ഒരു ഫിറ്റ്നസ് ഫ്രീക് ആയിരുന്ന താരത്തിന്റെ സിക്സ് പാക്ക് ബോഡി എന്നാൽ ഇപ്പോൾ സ്കൂൾ ബാഗ് പോലെയാണ്. താരം തന്നെയാണ് ഫോട്ടോയിലുടെ ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്..

സംഭവം സിനിമക്ക് വേണ്ടിയുള്ള മേക്ക് ഓവർ ആണെന്ന് കരുതിയവർക്ക് തെറ്റി. താരത്തിന്റെ വയർ ഈ വിധത്തിലായത് കേരളത്തിൽ വന്നു ഭക്ഷണം കഴിച്ചിട്ടാണ്. കുറച്ചു ദിവസമായി കേരളത്തിൽ വന്നു പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓൾഡ് മങ്ക്, ബിയർ എന്നിവയൊക്കെ ആസ്വദിച്ചതിന്റെ ഫലമാണ് താരത്തിന്റെ സിക്സ് പാക്ക് ഈ വിധത്തിലാകാൻ കാരണം..

അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രമാണ് സുദേവ് നായർ അവസാനമായി അഭിനയിച്ചത്. നിങ്ങളുടെ ജനിതക ഘടന എന്തോ ആയിക്കോട്ടെ എത്ര വർക്ക് വർക്ക് ഔട്ട് ചെയ്യുന്ന ആൾ ആകട്ടെ കേരളത്തിൽ വന്നു ഇതൊക്കെ കഴിച്ചാൽ വയർ ഈ നിലയിലാകുമെന്നാണ് താരം പറയുന്നത്. എന്നാൽ വയർ കുറക്കാനുള്ളത് ഞാൻ ഒരു ചലഞ്ച് ആയി എടുക്കുന്നു എന്നും സുദേവ് പറഞ്ഞു.

Comments are closed.