സായികുമാർ വീണ്ടും ബാലകൃഷ്ണനായപ്പോൾ മത്തായിച്ചനായി ബിന്ദു പണിക്കരുടെ മകൾ അരുന്ധതി – വീഡിയോ വൈറൽമലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ബിന്ദു പണിക്കർ. കോമെടി വേഷങ്ങൾ മാത്രമല്ല സൂത്രധാരൻ പോലുള്ള സിനിമകളിലെ സീരിയസ് റോളുകളിലും അവർ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. വര്ഷങ്ങളുടെ അനുഭവ പാരമ്പര്യമുള്ള നടി ഇപ്പോഴും സിനിമയിൽ സജീവമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ബിന്ദു പണിക്കാരിനേക്കാൾ പ്രീതിയുള്ള ഒരു താരം ബിന്ദുവിന്റെ വീട്ടിലുണ്ട്. വേറാരുമല്ല ബിന്ദു പണിക്കരുടെ മകൾ അരുന്ധതി. അരുന്ധതി ചെയ്ത ടിക് ടോക് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

അടുത്തിടെ ‘അമ്മ ബിന്ദു പണിക്കറിനൊപ്പം തിളക്കത്തിലെ ഒരു രംഗം അരുന്ധതി ടിക് ടോക് ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോളിതാ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ കോമെടി രംഗത്തിന്റെ ടിക് ടോക് സായ്‌കുമാറിന് ഒപ്പം അരുന്ധതി അഭിനയിച്ചതും വൈറലാണ്. റാംജി റാവു സ്പീക്കിങ്ങിലെ ബാലകൃഷ്ണനായി തന്നെ സായികുമാർ എത്തിയപ്പോൾ ഇന്നസെന്റിന്റെ മത്തായിച്ചൻ ആയി അരുന്ധതി എത്തുന്നു.

150 ചിത്രങ്ങളിലേറെ വേഷമിട്ട ബിന്ദു പണിക്കർ 1997 ൽ ആണ് വിവാഹിതയായത്, ഭർത്താവ് ബിജു ഹൃദയാഘാതം മൂലം 2003 ൽ മരിച്ചു. 2009 ൽ ബിന്ദു നടൻ സായ്‌കുമാറിനെ വിവാഹം കഴിച്ചു. അരുന്ധതിയുടെ വീഡിയോകളിൽ സായികുമാറും എത്താറുണ്ട്.

Comments are closed.