സഹോദരനുള്ള അനുശ്രീയുടെ പിറന്നാൾ സമ്മാനം… ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750!!ഇഷ്ടപെട്ടവരുടെ പിറന്നാൾ ദിനത്തിൽ അവർക്കൊരു സർപ്രൈസ് കൊടുക്കുക എന്നത് എല്ലാവരുടെയും ജീവിതത്തിൽ പതിവാണ്. ഇപ്പോഴിതാ നടി അനുശ്രീ സ്വന്തം സഹോദരന് ഒരു ബർത്ഡേ സർപ്രൈസ് നൽകിയിരിക്കുകയാണ്. ചേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളാണ് അനുശ്രീ. പലപ്പോഴും അനുശ്രീയുടെ വാക്കുകളിൽ നിന്ന് തന്നെ ചേട്ടനോടുള്ള സ്നേഹം വായിച്ചെടുക്കാം. അനൂപ് എന്നാണ് ചേട്ടന്റെ പേര്.

പിറന്നാള്‍ ദിനത്തില്‍ രാത്രി 12 മണിക്ക് വിളിച്ചുണര്‍ത്തി സദ്യ നല്‍കിയാണ് അനുശ്രീ ചേട്ടന് സര്‍പ്രൈസ് നല്‍കിയത്.ഈ പിറന്നാൾ സർപ്രൈസിന്റെ കാര്യം താരം പിന്നീട് ഇൻസ്റ്റയിലൂടെ ആണ് പ്രേക്ഷകരെ അറിയിച്ചത് ‘പിറന്നാൾ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ??ആങ്ങളക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം’ ഇങ്ങനെയായിരുന്നു ഇൻസ്റ്റയിലെ അനുശ്രീയുടെ കുറിപ്പ്..

ഹാർലിയുടെ മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പനയുള്ള ബൈക്ക് ആണ് സ്ട്രീറ്റ്. എകദേശം 5.33 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.750 സി സി എൻജിൻ ആണ് ബൈക്കിനു കരുത്തു പകരുന്നത്.

Comments are closed.