സത്യൻ മാഷിന്റെ ബയോപിക്ക് ഒരുങ്ങുന്നു !! നായകനായി ജയസൂര്യ !! നിർമ്മാണം വിജയ് ബാബു!! ഔദ്യോഗിക പ്രഖ്യാപനം !!

0
272

മലയാളത്തിന്റെ മഹാനടൻ സത്യൻ മാഷിന്റെ ജീവിതം സിനിമയാകുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ദേശിയ അവാർഡ് ജേതാവ് ജയസൂര്യ ചിത്രത്തിൽ സത്യൻ മാഷായി എത്തുന്നു. രതീഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിനു മുൻപും ബയോപിക്ക് ചിത്രങ്ങളിൽ ജയസൂര്യ വേഷമിട്ടിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന സത്യൻ നാല്പത്തി എട്ടാമത് അനുസ്മരണ വേദിയിൽ വച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. വിജയ് ബാബു, ജയസൂര്യ,ആൻ ആഗസ്റ്റിന് എന്നിവർ ചടങ്ങിന് എത്തിയിരുന്നു. ആൻ അഗസ്റ്റിൻ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്.

ജീവിതത്തിൽ ഇതുവരെയായി 1000 നു മുകളിൽ സ്ക്രിപ്റ്റുകൾ കേട്ടിട്ടുണ്ടെന്നും അതിൽ പലതിനും തിരുത്തലുകൾ പറയേണ്ടി വന്നിട്ടുണ്ട് എന്നാൽ ഇതിന്റെ തിരക്കഥ കേട്ടിട്ട് ഒരു തിരുത്തൽ പോലും പറയേണ്ടി വന്നിട്ടില്ല എന്നും വിജയ് ബാബു ചടങ്ങിൽ പറഞ്ഞു. സത്യൻ മാഷിന്റെ ജീവിതം സിനിമയാകുമ്പോൾ ആ വേഷം അവതരിപ്പിക്കാൻ തനിക്ക് കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് ജയസൂര്യയും പറയുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നിഷ്യൻസ് ചിത്രത്തിൽ അണിനിരക്കുമെന്നു ഇരുവരും ചടങ്ങിൽ പറഞ്ഞു.